Monday, November 18, 2013

തൂ ജഹാം ജഹാം...ചലേഗാ..

 "തൂ ജഹാം ജഹാം ചലേഗാ...മേരാ സായാ സാത് ഹോഗാ...''” ക്രിക്കറ്റിലെ ലോകത്ഭുതത്തിനു  വേണ്ടി മ്മുടെ പ്രിയ കുയില്‍ നാദം ഒരിക്കല്‍ കൂടി പാടിയപ്പോള്‍ അത് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു  വേണ്ടി ഇന്ത്യയുണ്ടാക്കിയ ഗാമാണെന്ന് തോന്നി.  "നീ എവിടെയാണോ...അവിടെ നിഴല്‍പോലെ ഞാനുമുണ്ടാകും..'' എന്ന് പാടിയപ്പോള്‍ ലതാമങ്കേഷ്കറും സച്ചിന്റെ മുഖത്ത് തന്നെ   നോ ക്കിയിരുന്നു. ഒരിക്കലും പതറാത്ത മസും ശാന്തത പൊതിഞ്ഞ മുഖവും ലാളിത്യവും...സച്ചി ഇങ്ങിനെ  വാര്‍ത്തെടുത്തത് സംഗീതവും സാഹിത്യ സമ്പര്‍ക്കവുമാണെന്ന്ല് നാൽപതു വര്‍ഷത്തെ ജീവിതം എഴുതി വച്ചിരിക്കുന്നു. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ലതാമങ്കേഷ്കറുടെയും കിഷോറിന്റെയും റോക്ക് സംഗീതജ്ഞായ ഡയര്‍ സ്ട്രെയിറ്റിന്റെയും സംഗീതം കൃത്യമായ ഇടവേളകളില്‍ സച്ചിന്റെ ഹൃദയ നൈർമല്യത്തിനു തൊങ്ങലുകള്‍ ചേര്‍ത്തു. മുംബൈയിലെ സാഹിത്യ സഹവാസ് എന്ന കോളിനിയിലെ ജനനവും ജീവിതവും വഴിയുണ്ടയ മഹാസാഹിത്യകാരന്മാരുടെ സമ്പര്‍ക്കം ആ ജീവിതത്തില്‍ സംസ്കൃതിയുടെ ക്ഷമാര്‍ദ്ര ശീലങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കവിയും എഴുത്തുകാരനുമായ രമേഷ്ടെന്‍ഡുല്‍കര്‍ക്ക് പ്രിയപ്പെട്ട സംഗീതകാരനായിരുന്നു എസ് ഡി ബര്‍മന്‍ എന്ന സച്ചിന്‍ ദേവ് ബര്‍മന്‍. തന്റെ മകന് ആ നാമം നല്‍കുമ്പോള്‍ ഒരു സംഗീത സ്മരണ കൂടി എക്കാലത്തുമുണ്ടായി രമേഷ് ടെന്‍ഡുല്‍ക്കര്‍ക്ക്. എസ് ഡി ബര്‍മന്റെ ഗാനങ്ങള്‍ ഒതുക്കമുള്ളൊരു അന്തരീക്ഷം തീര്‍ത്ത വീട്ടില്‍നിന്ന് സച്ചിന്‍ ചെറിയ ബാറ്റുമായി പുറത്തേക്കിറങ്ങുമ്പോള്‍ കണ്ടുമുട്ടുന്നതും സംസാരിക്കുന്നതും മറാത്തിയിലെ അറിയപ്പെട്ട എഴുത്തുകാര്‍. മറാത്തി കവിതയില്‍ പുതുപാതകള്‍ തുറന്ന വിന്ദ കരന്ദികറും കഥാലോകം മാറ്റി മറിച്ച ഗംഗാധര്‍ ഗാഡ്ഗിലും കെ ജെ പുരോഹിതും അരവിന്ദ് ഗോഖലെയും മറ്റും സാഹിത്യ സഹവാസിലായിരുന്നു. ഒമ്പത് മന്ദിരങ്ങള്‍, അവയ്ക്ക് ഒമ്പത് കവിതകളുടെ പേരുകള്‍. കഥപറയുന്നവരുടെയും കവിത ചൊല്ലുന്നവരുടെയും കേദാരമായിരുന്ന സാഹിത്യ സഹവാസില്‍ നിന്ന് ലോകത്തേക്ക് പോയത് ഒരു ക്രിക്കറ്റ് കളിക്കാരാണ്. സാഹിത്യവും സംഗീതവും വളര്‍ത്തിയെടുത്ത ഉയരം കുറഞ്ഞ സച്ചിന്‍. 28 വര്‍ഷം സാഹിത്യ സഹവാസില്‍ താമസിച്ച സച്ചി നും  ഇന്നും ആ ബന്ധം വിലപ്പെട്ടതാണ്. 2012 ല്‍ ടന്ന ഓവല്‍ ടെസ്റ്റ് കാണാൻ  സാഹിത്യ സഹവാസില്‍ നിന്ന് മാധ്യമപ്രവര്‍ത്തകാനായ  രഞ്ജന്‍ രാജാധ്യക്ഷ് ഉള്‍പ്പെടെ ഒരു സംഘം എഴുത്തുകാര്‍ ചെന്നപ്പോഴും ആ സ്നേഹം തുളുംബി നിന്ന് . മറ്റു കളിക്കാര്‍ വാസ്തവത്തില്‍ ഞെട്ടി. സച്ചിന്‍ തന്നെ ആ സംഘത്തിനു  പാസുമായി പോകുന്നു, അവര്‍ക്ക് കൊടുക്കുന്നു, ഒരു മണിക്കൂറോളം അവരോടൊപ്പം ചെലവഴിക്കുന്നു. 
ചെയ്യുന്ന ഓ
രോ കാര്യത്തിലുമുള്ള ഈ വ്യത്യസ്തത കവികൂടിയായ അഛന്‍ പഠിപ്പിച്ചതാണത്രെ. തന്റെ കുട്ടി നാളെ എന്താവണമെന്ന് തീരുമാനിച്ചിട്ടില്ലാത്ത രമേഷ് ടെന്‍ഡുല്‍ക്കര്‍നിര്‍ബന്ധപൂര്‍വ്വം സച്ചിൻ പഠിപ്പിച്ച ഒരു കാര്യം വ്യക്തിസ്വാതന്ത്യ്രത്തെ കുറിച്ചായിരുന്നു. ഏത് കാര്യത്തിലും സ്വന്തമായി അഭിപ്രായമുണ്ടാകുക, തീരുമാമെടുക്കുക. മറ്റൊന്ന്, എന്ത് കേട്ടാലും പ്രകോപിതനാകാതിരിക്കുക, പ്രവൃത്തിയില്‍ തന്റെ കഴിവ് തെളിയിക്കുക. സാഹിത്യ സഹവാസിലെ കുട്ടിക്കാലത്ത് സച്ചിന്‍ തന്നെ അഛന്റെ മുന്നില്‍ വച്ച് അത് തെളിയിക്കുകയും ചെയ്തു. പ്രശസ്തമായ ഇംഗ്ളീഷ് സ്കൂളില്‍ നിന്ന് സച്ചി സാധാരണ സ്കൂളിലേക്ക് മാറ്റണമെന്ന ക്രിക്കറ്റ് അധ്യാപകന്‍ പറഞ്ഞപ്പോള്‍ സഹോദരങ്ങളോട് തീരുമാനിക്കാന്‍’ അഛന്‍ പറഞ്ഞു. അതിനു കാക്കാതെ നിമിഷങ്ങള്‍ക്കുള്ളില്‍ സച്ചിന്‍ തന്നെ പറഞ്ഞു: 'എനിക്ക് ശാരദാ വിലാസം സ്കൂളിലേക്ക് മാറണം. അവിടെയേ ഗ്രൌണ്ടുള്ളു.'’’പിന്നീടൊരിക്കല്‍ സാഹിത്യ സഹവാസില്‍ കുട്ടികള്‍ മാച്ച് ടത്തിയപ്പോള്‍ ക്യാപ്റ്റായിരുന്ന സഹോദരന്‍ സച്ചി ഓപണിംഗിന്   അയച്ചു. സ്റ്റമ്പിനോളം
മാത്രം  പൊക്കമുള്ള സച്ചി കണ്ട് എതിരാളികള്‍ കൂക്കി വിളിച്ചു. ബാറ്റിംഗ് തുടങ്ങിയപ്പോള്‍ അവര്‍ കണ്ണടച്ചു.നിശബ്ദായിനിന്ന് സച്ചിന്‍ പന്തുകള്‍ ബൌണ്ടറികളിലേക്ക് പായിച്ചു കൊണ്ടിരുന്നു.

Monday, June 24, 2013

"ഫ്രീ...ഫ്രീ...നെല്സണ്‍ മണ്ടേല''

എണ്‍പതുകളിലാണ് ചെവിയിലേക്ക് ആ മുദ്രാവാക്യങ്ങളൊക്കെ അലച്ചെത്താന്‍ തുടങ്ങിയത്. വര്‍ണവിവേചം അഥവാ അപാര്‍ത്തീഡിതിെരായ ശബ്ദങ്ങള്‍. വര്‍ഗസമരവും തൊഴിലാളിവര്‍ഗ വിപ്ളവവും. കറുത്തവരുടെ മോചത്തിായി ലോകമെങ്ങും ഉയര്‍ന്ന പ്രതിഷേധം. 1986 ല്‍ ഇറങ്ങിയ ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' ഒഡേസാ പ്രവര്‍ത്തകരുടെ ിര്‍ബന്ധത്തെ തുടര്‍ന്ന് ചെറുവട്ടൂര്‍ സ്കൂള്‍ ഗ്രൌണ്ടില്‍ കൊടും മഴയത്ത് കണ്ടു. ആ സിിമയില്‍ വളരെ ദുരൂഹമായ ശബ്ദത്തില്‍ "ഫ്രീ...ഫ്രീ...ല്‍െസണ്‍ മണ്ടേല......ഫ്രീ...ഫ്രീ...ല്‍െസണ്‍ മണ്ടേല..'' എന്ന മുദ്രവാക്യം ആവര്‍ത്തിച്ച് കേള്‍പ്പിക്കുന്നുണ്ട്. തെരുവുാടകമോ മറ്റോ ആണ് സമയത്ത് സ്ക്രീില്‍. ല്‍െസണ്‍ മണ്ടേലയുടെയും കറുത്തവര്‍ഗക്കാരുടെയും പോരാട്ടം അതിരൂക്ഷമായ കാലഘട്ടമായിരുന്നു അത്. ബഹുഭൂരിപക്ഷം ജങ്ങളും കറുത്തവരായിട്ടും വെള്ളക്കാരുടെ കിരാത ഭരണം ടക്കുന്ന ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗക്കാരുടെ സമരത്തെ ലോകമെങ്ങും പിന്തുണക്കുന്ന സന്ദേശം കൂടിയായിരുന്നു സിിമകളിലെ ചില രംഗങ്ങളും, തൃശൂര്‍ തേക്കിന്‍കാട് മൈതാിയിലും പെരുമ്പാവൂരിലും മറ്റും അവതരിപ്പിച്ച തെരുവുാടകങ്ങളും. ലോകത്താകമാം സ്വതന്ത്യ്രത്തിു വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഒരു കൂട്ടപ്പൊരിച്ചില്‍ തന്നെയായിരുന്നു 70 കളിലും, 80 കളിലും. പിന്നീടാണ് വ്യംഗ്യമായ വഴികളിലൂടെയുള്ള കീഴടക്കലുകള്‍ വന്നത്. പക്ഷെ, അക്കാലത്ത് പലവിധത്തിലുള്ള സമരങ്ങള്‍ രൂക്ഷമായിരുന്നു. അതിലേക്ക് എടുത്തുചാടിക്കാന്‍ പ്രേരിപ്പിച്ച പട്ടിണിയും ഭരണവര്‍ഗ പീഡങ്ങളും.
മണ്ടേലയ്ക്ക് ഞങ്ങളും പിന്തുണയര്‍പ്പിച്ചു. ഞങ്ങളുടെ ലോക്കല്‍ സെക്രട്ടറി പുഞ്ചയില്‍ ാണു ജോര്‍ജ് ബുഷി 'വെല്ലുവിളിച്ച' പോലെയല്ല, കെട്ടോ. ലോകത്തിന്റെ ഏതോ മൂലയില്‍ കിടക്കുന്ന ഒരു രാജ്യത്തെ പോരാട്ടത്തിു മാസികമായി പിന്തുണയര്‍പ്പിക്കുന്നതിലൂടെ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ അറിയാതെ ഒരു സാര്‍വദേശീയതാ സങ്കല്‍പത്തിന്റെ പടികള്‍ കയറുകയായിരുന്നു.
27 വര്‍ഷം ദക്ഷിണാഫ്രിക്കയിലെ ജയിലില്‍ കിടന്ന് അാക്രമികമായ സമരം ടത്തി കറുത്തവരെ 94 ല്‍ വിജയത്തിലെത്തിച്ച മണ്ടേല അവിടെ അധികാരത്തിലെത്തി. കേവലം അഞ്ച് വര്‍ഷം. അദ്ദേഹം മാറിക്കൊടുത്തു. അടുത്ത തലമുറക്ക്. അധികാരത്തിലിരിക്കെ താന്‍ കിടന്ന ജയില്‍ സന്ദര്‍ശിച്ച ചിത്രം ലോകത്തെ എല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചു. ഞാന്‍ അത് വെട്ടി സൂക്ഷിച്ചു. ജയിലില്‍ സന്ദര്‍ശത്തിിടെ അദ്ദേഹം ടത്തിയ പ്രസംഗത്തിലും ചോരചിന്നാതെ ടത്തിയ ദീര്‍ഘസമരത്തെ കുറിച്ചു പറഞ്ഞു. മാത്രമല്ല, ബെഞ്ചമിന്‍ മൊളോയിസി അുസ്മരിച്ചു. ജസഞ്ചയങ്ങളാണ് മണ്ടേലക്കൊപ്പം ിന്നത്. പക്ഷെ, ആ ജാവലിക്കു പിന്നില്‍ ിന്നും മുഴങ്ങിക്കേട്ട കവിതകള്‍ അഹിംസയുടേതായിരുന്നില്ല. മണ്ടേലയുടെ അഹിംസാ സമരത്തിലേക്ക് ജങ്ങള്‍ ഒഴുകിയെത്തിയതിു പിന്നില്‍ ചില ഹിംസാ സമരങ്ങളുമുണ്ട്. ബെഞ്ചമിന്‍ ഇവര്‍ക്കൊപ്പമായിരുന്നു. ബെഞ്ചമിന്‍ മൊളോയിസിന്റെ വരികള്‍ കറുത്തവര്‍ഗക്കാരെ എത്രമാത്രം ആഴത്തില്‍ സ്വാധീിച്ചുവെന്നതു മാത്രമല്ല, എത്ര വൈകാരികമായിരുന്നു ആ സ്വാധീമെന്നതാണ് കൂടുതല്‍ പ്രസക്തം. ചിരിച്ചുകൊണ്ട്, തല ഉയര്‍ത്തിയാണ് 1985 ഒക്ടോബര്‍ 18 ് മൊളോയ്സ് തൂക്കുമരത്തിലേറിയത്. അപ്പാര്‍ത്തീഡിതിെരായ പോരാട്ടത്തില്‍ വെള്ളക്കാരായ പൊലീസ് ഓഫീസറെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. വാസ്തവത്തില്‍ അതില്‍ മൊളോയ്സ് പ്രതിയായിരുന്നില്ല. വെള്ളക്കാര്‍ക്ക് ശിപ്പിക്കേണ്ടിയിരുന്നത് ബെഞ്ചമിന്‍ മൊളോയ്സ് എന്ന കവിയെ ആയിരുന്നു. കാരണം, അത്ര ശല്യമായിരുന്നു ഓരോ വാക്കും. ഒരിക്കല്‍ മണ്ടേല തന്നെ പാടുകയുണ്ടായി പ്രസിദ്ധമായ ആ കവിതാ ശകലം:
"I am proud to be what i am
The storm of oppression will be followed
By the rain of my blood
I am proud to give my life
My one solitary life."

മണ്ടേല മരണാസന്നനായി  കിടക്കുമ്പോള്‍ കാല്‍ൂറ്റാണ്ടു മുമ്പുള്ള ചില രംഗങ്ങള്‍ ഓര്‍ത്തെടുത്തുവെന്നു മാത്രം. മ്മുടെ മസിലെങ്കിലും മണ്ടേല മരിക്കാതിരിക്കട്ടെ...

Thursday, April 18, 2013

ശീലാന്തികള്‍ പൊഴിച്ച സംഗീതം...


കുട്ടികള്‍ നാട്ടില്‍ ചെല്ലുമ്പോള്‍ സന്ധ്യക്ക് കാണുന്ന ചെറിയ മുപ്ളിയം വണ്ടുകളെ കണ്ട് ഭയക്കാറുള്ളത് ഒരു പ്രശ്നം തന്നെയായിരുന്നു. ഒരു വലിയ ഉറുമ്പിന്റെ വലിപ്പമേ ഇവയ്ക്കുള്ളു. അരിച്ചരിച്ച് വീടിന്റെ സര്‍വഇടങ്ങളിലും സ്ഥാനം പിടിക്കും. മറ്റുപദ്രവങ്ങളൊന്നുമില്ല. ഇന്നും ഗ്രാമന്തരീക്ഷം കാത്തു സൂക്ഷിക്കുന്ന കുറ്റിലഞ്ഞി എന്ന എന്റെ ഗ്രാമത്തിലേക്ക് പോകുന്നുവെന്ന് കേള്‍ക്കുമ്പോഴേ കുട്ടികളെയും അവരുടെ അമ്മയെയും പേടിപ്പെടുത്തുന്നത് ഈ ഓര്‍മ്മകളാണ്. എട്ടുകാലി, പഴതാര, തേനീച്ച, കൂറാന്‍ എന്നു വിളിക്കുന്ന പാറ്റ, തലങ്ങും വിലങ്ങും പായുന്ന കൊച്ചെലികള്‍...തുടങ്ങി ഞങ്ങളുടെ കുട്ടിക്കാല കൂട്ടുകാരെല്ലാം ഇവര്‍ക്ക് ഭയപ്പെടുത്തുന്ന ജീവികളാണ്. ഭീമാകാരന്മാരായ വണ്ടുകളോടൊപ്പം, അവയുടെ സംഗീതം പൊഴിക്കുന്ന യാത്രകള്‍ക്കൊപ്പം കഴിച്ചുകൂട്ടിയ പ്രഭാതങ്ങളുടെ കഥകള്‍ ഇവരോട് പറഞ്ഞിട്ടില്ല, മനപ്പൂര്‍വമാണ്. 
തൃക്ക ക്ഷേത്രത്തിന്റെ ഒരു പട്ടികപോലും കരിവണ്ടുകള്‍ തുളക്കാത്തതായി ഉണ്ടായിരുന്നില്ല. കരിവീട്ടിക്കാതലനോടുപോലും അരക്കൈ നോക്കാറുള്ള കൂറ്റന്‍ വണ്ടുകളുടെ ശക്തിയെത്രയെന്ന് അന്ന് ചിന്തിച്ചിട്ടുണ്ട്. ഇന്ന് മരപ്പണിക്കാര്‍ 'ഡ്രില്‍' ഉപയോഗിച്ച് മരം തുളക്കുന്നതുപോലെ വമ്പന്‍ ത്ലാനുകള്‍ പോലും തുളച്ച് മറുകണ്ടം ചാടുന്നത് വണ്ടുകള്‍ക്ക് വിനോദമായിരുന്നുവോ? കുന്നിന്‍മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന പുരാതന ക്ഷേത്രം ഏതാണ്ട് മൃതപ്രായമായ കാലത്തെ ഓര്‍മ്മകള്‍ക്ക് പക്കവാദ്യമാണ് ഈ വണ്ടുകളുടെ മൂളിച്ച. ചെറിയൊരു ഹെലികോപ്ടര്‍ വരുന്നതുപോലെ തോന്നും ഇവ പറന്ന് അടുത്തേക്കു വരുന്നതു കാണുമ്പോള്‍. അടുത്തെത്തുമ്പോള്‍ ഒന്നു തട്ടുകയോ കൈ വച്ചുകൊടുക്കുകയോ ചെയ്താല്‍ അത് ദിശമാറി സഞ്ചരിച്ചുകൊള്ളും. ഒന്നിന്റെ പിന്നോരത്ത് മറ്റൊന്നിരുന്ന് പറക്കുന്നത് കാണാറുണ്ട്. അന്ന് അതിന്റെ രഹസ്യം മനസിലായിരുന്നില്ല. കഴകത്തിനായി ദിവസവുമുള്ള ക്ഷേത്രവാസത്തിനിടെ കിട്ടിയ ഒരു ബോധോദയം പോലെ ഒരു ദിവസം തിരിച്ചറിഞ്ഞു, പ്രണയാതുരമായ അവയുടെ വേഴ്ചാ യാത്രകളെ കുറിച്ച്. ആണ്‍ വണ്ട് ചെറുതും ശക്തിയുള്ളതും പെണ്‍വണ്ടാകട്ടെ കറുത്ത് തടിച്ചതും. 
ചളിപിടിച്ച് മഞ്ഞച്ച ശ്രീകോവിലിന്റെ ചുവരുകളില്‍ പോലും അശ്ളീലചുവയുള്ള വാചകങ്ങള്‍ കരികൊണ്ട് എഴുതിയിരുന്നു. ആരാണ്, എന്തിനാണ്, എപ്പോഴാണ് ഇതൊക്കെ എഴുതുന്നതെന്ന് അറിയില്ല. ഇവര്‍ക്കൊന്നും ഭയമില്ലേ എന്നു തോന്നിയിട്ടുണ്ട്. രാവിലെ പൂജകഴിഞ്ഞാല്‍ ആ പരിസരത്തേക്ക് കടക്കാന്‍ പലര്‍ക്കും പേടിയായിരുന്നു. അത്രമാത്രം കെട്ടുകഥകളാണ് കുട്ടികളോടു പോലും ആ പരിസരത്തെ കുറിച്ച് പറഞ്ഞിരുന്നത്. മുടിഞ്ഞ് കിടന്ന ആ ശിവക്ഷേത്രത്തിന്റെ വശത്തുള്ള ആഴം അളക്കാന്‍ കഴിയാത്ത കിണറിന്റെ ഓരങ്ങളില്‍ മുന്തിയ ഇനം പാമ്പുറകള്‍ ധാരാളം കണ്ടിട്ടുണ്ട്. കദളിക്കാടുകള്‍ നിറഞ്ഞ കുന്നില്‍ നിറുകയില്‍ ക്ഷേത്രം മാത്രമായിരുന്നു കാഴ്ച. പിന്നീട് കദളികാടുകള്‍ മറഞ്ഞു, റബ്ബര്‍ മരങ്ങള്‍ പൊങ്ങി. വണ്ടുകള്‍ മൂളിപ്പാടി തുളച്ച ശീലാന്തികളും കഴുക്കോലുകളും അപ്രത്യക്ഷമായി. കോണ്‍ക്രീറ്റ് സമുച്ചയമാണുള്ളത്. ചുവരെഴുത്തുമില്ല, പടം പൊഴിക്കാന്‍ പാമ്പുമില്ല. മനുഷ്യന്റെ മനസിലുണ്ടായ മാറ്റം ആ കുന്നിലും പ്രതിഫലിച്ചു.
അന്ന് കണ്ട കൂറ്റന്‍ വണ്ടുകള്‍ വംശനാശം വന്നിട്ടുണ്ടാകുമോ? അറിയില്ല, പക്ഷെ, മുപ്ളിയം വണ്ടുകളാണ് ഇന്ന് വാഴുന്നത്. നാളെ കുട്ടികള്‍ വലുതാകുമ്പോള്‍ ഉറപ്പായിട്ടും പറയും മുപ്ളിയം വണ്ടുകളെന്ന ഭീകരന്‍മാരെകുറിച്ച്. അതങ്ങിനെയാണ്, ഓരോരോ കാലഘട്ടത്തില്‍ ഭയമുണ്ടാക്കുന്നത് ഓരോന്നാണ്. 
ഇങ്ങിനെ ഭയമൊക്കെയുണ്ടെങ്കിലും ആ ഗ്രാമത്തിലെ വീട്ടിലേക്ക് പോകേണ്ട എന്ന് ഒരിക്കലും അവര്‍ പറഞ്ഞിട്ടില്ല....

Thursday, March 7, 2013

മുണ്ടാകുമ്പോള്‍
മാടിക്കെട്ടാലോ...

മാടിക്കെട്ടുകയെന്ന ഭാഷയില്‍ തന്നെ ഒരു ഉശിരിന്റെ സ്വരമുണ്ട്. "എവിടെയായാലും മുണ്ടുടുത്താണ് പോകാറ്. അതാവുമ്പോള്‍ മാടിക്കെട്ടാലോ..''കണ്ണൂര്‍കാരനായ ടി പത്മനാഭന്‍ അത് പറയുമ്പോള്‍ തല ഒന്നു ഉയര്‍ത്തും. കാരണം, സ്വന്തം കീശയില്‍ നിന്ന് പണം മുടക്കി ലോകത്ത് ഏതാണ്ടെല്ലാ രാജ്യങ്ങളും ഭാര്യയേയും കൊണ്ട് സന്ദര്‍ശിച്ചിട്ടുണ്ട് അദ്ദേഹം. അതും മുണ്ട് മാടിക്കെട്ടിത്തന്നെ. അതൊരു ധൈര്യമാണ്..എന്റെ ഭാഷ, എന്റെ വസ്ത്രം, ഞങ്ങളുടെ സംസ്കാരം..നോക്കടാ..എന്ന് സായിപ്പിനിനോട് ഉറക്കെപറയുന്നതു പോലെ തന്നെ.
പത്മനാഭന്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും സ്വാഭാവികമായി തോന്നാറുള്ള കാര്യമാണ് 'ഇയാള്‍ മഹാ അഹങ്കാരിയാണല്ലോ' എന്ന്. ചില കമ്മ്യൂണിസ്റ്റ് നേതാക്കളെ കുറിച്ചും ഇതൊരു ആക്ഷേപമായി പറയാറുണ്ട്. വസ്തവത്തില്‍ മനസില്‍ ഉറപ്പുള്ള കാര്യങ്ങള്‍, മറ്റാരും കാണിക്കാത്ത ധൈര്യത്തോടെ വെട്ടിത്തുറന്നു പറയുന്നതിന് 'അഹങ്കാരം' എന്ന് ഉപയോഗിക്കുന്നത് ശരിയാണോ? ആണെങ്കില്‍ അതൊരു മനോഹര പദമാണ്. എഴുത്തുകാര്‍ സ്വയംആര്‍ജിച്ചെടുക്കേണ്ട ചില ഗുണങ്ങളുണ്ട്. അവയുള്ളവരാണ് 'അഹങ്കാരി' കളാകുന്നത്. എഴുത്ത് നന്നെങ്കില്‍ അത് വായനക്കാര്‍ സ്വീകരിച്ചുകൊള്ളും. ആരും വായിക്കുന്നില്ലെങ്കില്‍ കൊള്ളില്ല എന്നാണര്‍ഥം. ഒരു നിര്‍ബന്ധവുമില്ല, എഴുതണമെന്ന്. ഒരു വില്ലേജ് രജിസ്ടറില്‍ പോലും പേര് വരാതെ എത്രയോ മനുഷ്യര്‍ മരിച്ചു പോകുന്നു. അവരുടെയെല്ലാം ജീവിതം വൃഥാവിലായോ? ഇല്ല. അവര്‍ അവരുടെ കര്‍മ്മം നിര്‍വഹിച്ചിട്ടുണ്ട്. അതുകൊണ്ട് ആരുടെയെങ്കിലും പിന്നാലെ പോയി നാല് അവാര്‍ഡ് സംഘടിപ്പിച്ച്, ചിത്രങ്ങളൊക്കെ പത്രത്തില്‍ വരുത്തി..മഹാകവിയായും, മഹാനോവലിസ്റ്റായും ചമയുന്നതിനെ പത്മനാഭന്‍ പരിഹസിക്കും. എന്നിട്ട് പറയും: 'ഞാന്‍ ആശാന്റെ ആരാധകനാണ്. പിന്തുടരുന്നത് അദ്ദേഹത്തെയാണ്, കുമാരനാശാനെ. ഒരു മഹാകാവ്യമെഴുതാതെ തന്നെ കവിയായി ഇവറ്റകള്‍ അംഗകരിക്കുമോ എന്ന് നോക്കട്ടെ! എന്ന് പറഞ്ഞ കുമാരനാശാനെ.'
ഇരുനൂറില്‍ താഴെമാത്രം ചെറുകഥകള്‍ എഴുതിയിട്ടുള്ള പത്മനാഭനെ മലയാള ഭാഷയ്ക്ക് അവഗണിക്കാവുന്ന എഴുത്തുകാരനല്ല എന്ന് പറഞ്ഞാല്‍ അത് സാധാരണ പറച്ചില്‍ മാത്രമാണ്. കഥയെഴുത്തിന്റെ പോരില്‍ പത്മനാഭന്‍ ഫോര്‍മാറ്റില്‍ വോട്ടിനിട്ടോളു, മുന്‍നിരയില്‍ അദ്ദേഹമുണ്ടാകും. അത് എഴുത്ത് കൊണ്ട് മാത്രം നേടിയതാണ്.
മൌനംകൊണ്ട് കഥയെഴുതുന്ന മറ്റൊരു കഥാകാരനില്ല. വളരെ ക്ളേശിച്ചെഴുതുന്ന ചുരുക്കം വാക്കുകള്‍ക്കിടയില്‍ പത്മനാഭന്‍ ഇടുന്ന കുത്തുകള്‍ എന്തൊക്കെ സംസാരിക്കുന്നില്ല!
"പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ നിന്ന് ചോര കിനിയുന്നുണ്ടയിരുന്നു. അത് തുടച്ചു കളഞ്ഞശേഷം പൊട്ടിയ വളത്തുണ്ടുകളെടുത്ത് കൈയില്‍പിടിച്ച് അപരാധത്തോടെ ചെറുപ്പക്കാരന്‍ പറഞ്ഞു...'ഞാന്‍ വേറെ വാങ്ങിത്തരാം.' അയാളെ ജീവിതം മുഴുവന്‍ പിന്തുടരുന്ന ഒരു നോട്ടം ആ പെണ്‍കുട്ടി അപ്പോള്‍ നോക്കി. അവള്‍ പറഞ്ഞു...'വേറെ വാങ്ങിത്തരണ്ട; ഇത് എപ്പോഴും ഓര്‍മ്മയുണ്ടായാല്‍ മതി.'' (ഗൌരി)
പ്രകാശം പരത്തുന്ന പെണ്‍കുട്ടി വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നു കൂടി എഴുത്തുകാരനാരെന്ന് നോക്കിയത് ഓര്‍മ്മിക്കുന്നു. ടി പത്മനാഭന്‍ എന്ന് അച്ചടിച്ച പ്രതലത്തില്‍ തലോടിയപ്പോള്‍, എന്തോ, അതിനു പിന്നിലെ വേദനകള്‍ തിങ്ങിപ്പുറത്തു വന്നു. കണ്ണില്‍ നനവ് പൊടിഞ്ഞു. 'മഖന്‍സിംഗിന്റെ മരണം' എന്നാണ് കഥ..പക്ഷെ, മഖന്‍സിംഗ് മിരിക്കുന്നില്ല! വാക്കുകള്‍ പലതും പറയാതെ പറയുന്നുണ്ട്. പത്മനാഭന്‍ പറയാറുണ്ട്, എത്രയോ നാളത്തെ നോവിന്റെയും കുറുങ്ങലിന്റെയും  അവസാനത്തിലാണ് ഒരു സുന്ദരമായ മുത്ത് ഒരു ചിപ്പിയില്‍ നിന്ന് ഈ ലോകത്തേക്ക് കൊഴിഞ്ഞു വീഴുന്നതെന്ന്. പത്മനാഭന്‍ ഒരു വാക്കെഴുതുന്നത് അങ്ങിനെയാണ്, ഒരു മുത്ത് വീഴുന്നതു പോലെ. അതിനു പിന്നില്‍ വേദനയുടെ, പിറവിയുടെ ഇടുങ്ങിയ വഴിത്താരകളുണ്ട്; മുള്ളും മുരളലും നിറഞ്ഞ വഴിത്താരകള്‍. അനുഭവങ്ങള്‍ അറിവിന്റെയും ഭാഷയുടെയും സൌമ്യവഴികളിലൂടെ യാത്രചെയ്യുമ്പോള്‍ ലഭിക്കുന്ന എഴുത്തുകള്‍ എത്ര ഉരച്ചാലും തങ്കത്തിന്റെ മാറ്റ് പോലെ ഏറിക്കൊണ്ടിരിക്കും. നിങ്ങള്‍ക്ക് ഒരു ന്യൂജനറേഷന്‍ കഥയില്‍ നിന്ന് അത് ലഭിക്കില്ല.