Thursday, July 14, 2016

യു എസ് സ്കൂപ്പ്...1
-------------------
സ്കുൾ മുറ്റത്തെ
മുന്തിരിവള്ളികൾ
>>>>>>>
ഇത് കാലിഫോർണിയ സ്റ്റേറ്റിലെ പെറ്റലുമ എന്ന സ്ഥലത്തുള്ള ഒരു സെകണ്ടറി സ്കൂൾ ആണ്, കെനിൽവർത്ത്. ഞങ്ങൾ താമസിച്ച വീടിനു തൊട്ടുമുന്നിൽ. അതിമനോഹരമാണ് കാമ്പസ്. സ്കൂൾ കൊമ്ബൌണ്ട് കഴിഞ്ഞാൽ  ഒരു ഫാം. അവിടെ ഒരു മുന്തിരി തോട്ടമുണ്ട്. നമ്മുടെ സോളമന്റെ തോട്ടത്തിന്റെ അത്രയൊന്നും വരില്ല. പക്ഷെ, ഉള്ളതു മൂടൽമഞ്ഞ് പൊതിഞ്ഞത് പോലുള്ള പച്ച പടർന്നതാണ്.
ഏതായാലും ഞാൻ ഭാര്യയോട്‌ പറഞ്ഞുനോക്കി; അതികാലത്ത്‌ എഴുന്നേറ്റു നമുക്ക്  മുന്തിരിത്തോട്ടത്തിൽ പോയി മുന്തിരിവള്ളി തളിർത്ത്‌ പൂവിട്ടോ എന്ന്  നോക്കാം, അവിടെ വച്ച് ഞാൻ നിനക്ക് എന്തെങ്കിലും തരാം,   എന്നൊക്കെ. തല്ക്കാലം ഒന്നും   അങ്ങോട്ട്‌ എടുക്കുന്നില്ല   എന്ന് പറഞ്ഞു.
ഓക്കേ. അമേരിക്കയാണ്, ഒന്നും നിർബന്ധിച്ചു കൂടാ. ആരുടെ കാര്യത്തിലും ഇടപെടാനും പാടില്ല. അത് ഇനി, ഭാര്യ ആയാലും മക്കളായാലും. ഒറ്റ ഫോണിൽ ഒരു പരാതി മതി, പ്രതി അകത്താകും.
അത് പോട്ടെ, നമ്മുടെ നാട്ടിൽ സ്കൂൾ തുറക്കുന്നതും പ്രവേശനോൽസവവും മറ്റും കണ്ടപ്പോൾ ഓർത്തുപോയതാണ്, ആ സ്കൂളിന്റെ കാര്യം. തണുപ്പ് ആണെങ്കിലും അവിടെയുള്ള ദിവസങ്ങളിലൊക്കെ രാവിലെ പുറത്തിറങ്ങി നിൽക്കാറുണ്ട്. അപ്പോൾ, കുട്ടികളും, അധ്യാപകരും ഒക്കെ വരുന്ന സമയം. ഒരു ഏഴര മണി. പെട്ടെന്നൊരു ട്രാഫിക് ബ്ലോക് ആണ് സ്കുളിന്റെ മുന്നിൽ, എന്നും.  കാറുകൾ ചീറിപാഞ്ഞ്‌ വന്ന് കുട്ടികളെ ഇറക്കുന്നതാണ് രംഗം. ഒക്കെ അമ്മമാരാണ്, വണ്ടി ഓടിക്കുന്നതും, ജാകറ്റും ബാഗും തുക്കി  കൊടുത്ത് കുട്ടികളെ  ഓടിച്ചു കയറ്റുന്നതും....ഒക്കെ. 60 ശതമാനം കുട്ടികളെയും കാറിൽ കൊണ്ടാക്കുകയാണ്. അടുത്തുള്ളവർ നടന്നു വരും. ബാക്കി മാത്രം സ്കുൾ ബസിൽ.
രാവിലെ ആദ്യ പിരീഡു കായികം ആണു. കാരണം, തണുപ്പാണ്. ഒന്ന് വാം അപ്പ്‌ ചെയ്ത ശേഷമേ ക്ലാസിൽ ഇരുത്തി പഠിപ്പിക്കു. അതും, കമ്പ്യൂട്ടറിൽ അവരെക്കൊണ്ടു ഓരോന്നു ചെയയിക്കുകയാണ്. ചോദ്യം ചെയ്യൽ, റ്റെസ്റ്റ്പപെർ, ഇമ്പോസിഷൻ ...ഇത്യാതി കർമങ്ങൾ ഒന്നും ഇല്ല. കാര്യമായ പരീക്ഷ തന്നെ വലിയ ക്ലാസുകളിലെ ഉള്ളു.
ഒരു ഞായറാഴ്ച, രാവിലെ തന്നെ സ്കൂളിൽ നിന്നും തട്ടും മുട്ടും കേൾക്കുന്നു. പോയി നോക്കി. കാമ്പസ്സിന്റെ ചുമതല ഉള്ള ഒന്ന് രണ്ടു അധ്യാപകരും, കുറെ കുട്ടികളും എത്തിയിരിക്കുന്നു. പൊളിഞ്ഞു പോയ മേശയും അലമാരയും മറ്റും അറ്റകുറ്റ പണി നടത്തുകയാണ്. എല്ലാം, യന്ത്രങ്ങൾ കൊണ്ട് ചെയ്യുന്നു. കുട്ടികളെ  മരപ്പണി ഉൾപ്പെടെ എല്ലാ പണിയും പഠിപ്പിച്ചിട്ടുണ്ട്. ഓരോ ആഴ്ചയും കുട്ടികൾ മാറും,  എന്തെങ്കിലുമൊക്കെ പണിയും ഉണ്ടാകും. എല്ലാം സ്വയം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. ഈ പണിയൊക്കെ ഒരു കൂലിക്കാരനെ കൊണ്ട് ചെയ്യിച്ചാൽ താമസിയാതെ സ്കുൾ പൂട്ടും, അതാ കൂലി. അത് അവിടെ തൊഴിലിനുള്ള പ്രതിഫലം മഹത്തായത്‌കൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കണ്ട,
ഇത്തരം പണിക്കു അമേരികയിൽ  ആളില്ലാത്തത് കൊണ്ടാണ്.
ഏതായാലും കുട്ടികൾ എല്ലാ പണിയും പഠിക്കും എന്നത് വലിയകാര്യം, ജോലി ചെയ്യാനുള്ള സന്നദ്ധതയും കൂടുമല്ലോ. കാരണം ഒരു പണിയും ചെയാതെ തിന്നു കൊഴുത്ത തലമുറകളാണ് ഉണ്ടായിരുന്നതും, ഇപ്പോഴുള്ളതും. അപ്പൊ, സ്കുളിനെ കുറിച്ച് ഒരുമതിപ്പ് തോന്നി. നമ്മൾ അമേരിക്കയെ എപ്പോഴും കുറ്റം പറയുമെങ്കിലും കണ്ട കാര്യം മറച്ചു വയ്കേണ്ടതില്ലല്ലോ. മാത്രമല്ല, ഇത് സർകാർ സ്കുളണു. അവിടെ, 12 വരെ സർകാർ സൗജന്യമായി പഠിപ്പിക്കും. അത്രയെങ്കിലും അവർ പഠിക്കട്ടെ എന്ന് വച്ചാണ്. കാരണം, ബഹുഭുരിപക്ഷം അമേരിക്കൻ വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസ് ഡ്രോപ്പ് ഔട്ട്‌ ആണു. മിടുക്കന്മാർക്ക്‌ അത് മതി, നമ്മുടെ സകർ ബര്ഗിനെ പോലെ. പക്ഷെ, എല്ലാവരും സകർ ആവില്ലല്ലോ. അതുകൊണ്ട്, സൂപർ മാർകറ്റ്‌, ഡ്രൈവിംഗ്, ടുരിസ്റ്റ് ഗൈഡ് എന്നിങ്ങനെ എന്തെങ്കിലും പണിക്കു പോകും, ആണും പെണ്ണും.
ഇത്രയും പറഞ്ഞത് വസ്തുതയാണ്, അത് കൊണ്ട് ഇനി പറയാൻ പോകുന്നതും.
 കേനിൽവർത്തു സ്കുളിന്റെ ഓരത്തുള്ള മുന്തിരി തോട്ടത്തെ കുറിച് ഞാൻ നേരത്തെ പറഞ്ഞത് ഓർമയുണ്ടാകും. ആ മുന്തിരി തോട്ടത്തിന്റെ ഭാഗത്ത് കൂടി വാക്ക് വേ ഉണ്ട്. നടപ്പ് അവരുടെ ഒരു ശീലമാണല്ലോ. ഏതെങ്കിലും സമയത്ത് അവർ നടന്നിരിക്കും. ഇത് ഓരോ റെസിഡെൻസ്യൽ മേഖലകളിലും ഉണ്ടാകും, അഞ്ചും ആറും മൈൽ ദൂരത്തിൽ. നല്ല ഹരിതാഭമാർന്ന ഓരങ്ങൾ. കെനിൽവർത്ത് സ്കുളിനു സമീപത്തുള്ള നടപ്പാതയിൽ കൂടി നടക്കാൻ ഇറങ്ങിയപ്പോൾ ആ ഭാഗത്ത്‌ വച്ച് ഒരുപ്രായമായ സ്ത്രീ തടഞ്ഞു. ഒരു ഉച്ച സമയം. ഏതാനും കുട്ടികൾ പുറത്തുണ്ട്, ബാക്കി ക്ലാസിലും. മറ്റൊരു നടപ്പാത ചൂണ്ടി കാട്ടിയിട്ട് പരഞ്ഞു: 'ഞങ്ങൾ ഒക്കെ അതുവഴി ആണ് നടക്കാറുള്ളത്. ഇത് വഴി അത്ര നല്ലതല്ല. പ്രത്യേകിച്ചും സ്കുൾ ഉള്ള ദിവസം..' ശരി, എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി.
പക്ഷെ, പോകണ്ട എന്ന് പറയുന്നിടത്ത് ആണല്ലൊ നാം പോകേണ്ടത്.
മറ്റൊരുദിവസം, എന്നെ തടഞ്ഞ മദാമ്മ ചേച്ചി അവരുടെ ഉമ്മറത്ത്‌ ഇല്ലെന്നു ഉറപ്പുവരുത്തി. എന്നിട്ട് മുന്തിരി വള്ളികൾ തളിർത്ത്‌ പുവിടുന്ന ഭാഗത്തേക്ക്‌ നടപ്പാതയിലൂടെ നടന്നു.
പന്പോ, പട്ടിയോ ഒന്നും ഇല്ലാത്ത സ്ഥലമാണ്‌, പിന്നെന്തായിരിക്കും?
ഇളം നിറത്തിലും, കടും നിറത്തിലും പടർന്ന മുന്തിരി തോട്ടത്തിലേക്ക് ഞാൻ അടുത്തു. കിടങ്ങുകളും, ഇടുക്കുകളും, ഉപയോഗിക്കാത്ത ഓടകളും ഇടയ്ക്കിടെ ഉണ്ടെന്നു ദൂരെ നിന്ന് തന്നെ ഞാൻ കണ്ടു. കുറച്ചു കൂടി അടുത്തേക്ക് ചെന്നപ്പോൾ മദാമ്മ മാടം പറഞ്ഞതിന്റെ ഗൌരവം മനസിലായി. കിടങ്ങുകൾക്ക് മുകളിൽ ഊരിയ സ്പോർട്സ്‌
യുണിഫൊമുകൾ,  ഷുസുകൾ...ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും. ഞരക്കങ്ങൾ. സീൽക്കാരങ്ങൾ....
ഞാൻ തിരിച്ചു നടന്നു. മുന്തിരിവള്ളികൾ പൂത്തുതളിർത്ത്‌ തന്നെ നിൽക്കട്ടെ. അല്ലാതെ, ഞാൻ എന്ത് ചെയ്യാൻ?
കേനിൽവർത്തു സ്കുളിൽ മാത്രമുള്ള ഒരു പ്രശ്നമല്ല, അത്, ഒട്ടുoമിക്ക സ്കൂളിലും അതാണ് സ്ഥിതി. അമേരിക നേരിടുന്ന വലിയൊരു പ്രതിസന്ധിയുടെ സാന്പിൾ കാഴ്ചയാണ് അതെന്നു, അന്വേഷിച്ചപോൾ മനസിലായി. അച്ഛനെ ചോദിച്ചാൽ, അമ്മയെ ചോദിച്ചാൽ, പൂർവികരെ ചോദിച്ചാൽ....തെക്കും വടക്കും പടിഞ്ഞാറും ചൂണ്ടേണ്ട ഗതികേടിലാണ് പുത്തൻ തലമുറകൾ. മനസിലായില്ല അല്ലെ? അടുത്തലക്കം അതാകാം.

Sunday, December 14, 2014

മീശ പിരിച്ച സാന്ത്വനം


കോഴിക്കോട് ബീച്ചിൽ അതി രാവിലെ നടക്കാൻ പോകുന്നത് ഒരു രസമായിരുന്നു, അവിടെയുള്ളപ്പോൾ.
ആരോഗ്യ സംരക്ഷണം ഒന്നുമല്ല ലക്‌ഷ്യം. കടൽ, തിര, ശബ്ദം, ദൂരെ കടന്നു പോകുന്ന കപ്പൽ, നടക്കാൻ വരുന്നവരുടെ വൈവിധ്യങ്ങൾ......അങ്ങനെ.  ബീച്ചിന്റെ തെക്കേ മൂലയിൽ ചെന്ന് എതിർവശത്ത് കടന്നു അവിടെയുള്ള പെട്ടിക്കടയിൽ നിന്ന് സ്ട്രോങ്ങ്‌ ചായ കുടിക്കും. ഉത്തരേന്ത്യക്കാരായ ലോറി ഡ്രൈവർമാരാണ് അവിടുത്തെ പതിവുകാർ. പണ്ടത്തെ ആ വരയുള്ള  ചെറിയ കുപ്പിഗ്ലാസ്സിൽ ഏതാണ്ട് എക്സ്പ്രസ്സോ കുത്തിയ പോലൊരു കടുപ്പൻ, ഒന്ന് മതി. പൊതുവെ നല്ല ഭക്ഷണവും നല്ല മനസുള്ളവരും ധാരാളമാണ് കോഴിക്കോട്. നടത്തത്തിനിടയിൽ എന്നെ ആകർഷിച്ചത് നരച്ച മീശ നീട്ടി പിരിച്ച് മുകളിലേക്ക് വൃത്തത്തിൽ ചുരുട്ടിവച്ചു അത്യാവശ്യം വേഗത്തിൽ നടക്കാറുള്ള ഒരു കഷണ്ടിക്കാരനെയാണ്. ട്രൌസറും ടീ ഷർട്ടും  വേഷം. സ്ത്രീകളടക്കം നിരവധി പരിചയക്കാർ. ചിലർ വളരെ കാര്യമായിട്ട് അടക്കത്തിൽ സംസാരിക്കുന്നതു കാണാം. പോകുമ്പോൾ അവരുടെ തോളത്തു തട്ടി ആശ്വസിപ്പിക്കും. ചില സ്ത്രീകൾ കണ്ണുനീരണിഞ്ഞു 
കൈ കൂപ്പുന്നത് കണ്ടിട്ടുണ്ട്. അവരേയും കൈപിടിച്ച് ആശ്വസിപ്പിക്കും. ഏതാണ്ട് ഒരു മണിക്കൂർ നടപ്പും സൌഹൃദവും കഴിഞ്ഞു കോർപറേഷൻ റോഡിലൂടെ അദ്ദേഹം നടന്നകലും. പതിവായി കാണുന്നത് മൂലമാകണം എന്നെ കാണുമ്പോൾ പുഞ്ചിരിക്കും, ഞാനും. ഒരു ചിരി പരിചയം.ഇനി ആരാണ് അദ്ദേഹം എന്ന് ചോദിക്കുന്നതു മോശമല്ലേ. ചിരി തുടർന്നു. ഒരു ദിവസം പിടി വിട്ടു കേറി ഞാൻ സ്വയം പരിചയപ്പെടുത്തി,  ബ്രാഹ്മിണ്‍ കേഫിന്റെ അടുത്തുവച്ച്. "ഗോപാലകൃഷ്ണൻ ദീർഘകാലം റെയിൽവേയിൽ ആയിരുന്നു." - അദ്ദേഹം പറഞ്ഞു. വേഷത്തിന്റെയും സ്ടയലിന്റെയും ഗുട്ടന്സ് മനസിലായി. കൂടുതലൊന്നും പറഞ്ഞില്ല. കൈകൂപ്പി പിരിഞ്ഞു. കുറച്ചുകാലം കൂടി അവിടെ നടത്തം തുടർന്നു. ബീച്ചിന്റെ വടക്കേ അറ്റത് സ്ഥാപിച്ച കൂറ്റൻ മാർക്സ് പ്രതിമ നോക്കി ഒരാളോട് ശില്പ കലയുടെ സൌന്ദര്യ രഹസ്യത്തെ കുറിച്ച് അദ്ദേഹം പറയുന്നത് കേട്ടു. ചില്ലറകാരനല്ലല്ലോ എന്ന് തോന്നി. കോഴിക്കോട് നിന്ന് പോന്ന ശേഷം ആ കഥയൊക്കെ മറന്നു. ഈയിടെ  പത്രത്തിൽ അദ്ദേഹത്തിന്റെ ചിത്രം കണ്ടു. പടം ഞാൻ തിരിച്ചറിഞ്ഞു. എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു എന്ന വാർത്തയും. ദീര്ഘമായ കുറിപ്പുമുണ്ട്. യഥാർത്ഥത്തിൽ, അന്നാണ് ആളെ മനസിലായത്. ഞാൻ വായിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ പല ലേഖനങ്ങളും. പ്രശസ്ത വിവർത്തകനുമാണ്. പക്ഷെ ആ ആളാണ് ഈ ആളെന്നു കടപ്പുറത്ത് വച്ച് അറിഞ്ഞിരുന്നില്ല, സാരമില്ല. കൂടുതൽ വായിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ മറ്റൊരുമുഖം കാണുന്നത്. മാരക രോഗം ബാധിച്ചു കഴിയുന്നവര്ക്ക്, സഹായം നല്കാൻ തെണ്ടി ഫണ്ട് പിരിച്ചതും, പലിയെട്ടിവ് കെയറിന് ട്രസ്റ്റ്‌ ഉണ്ടാക്കിയതും അടക്കം അനവധി സാമൂഹ്യ പ്രവർത്തനത്തിൻറെ മേഖല. അതൊന്നുമായിരുന്നില്ല, എന്നെ ഞെട്ടിച്ചത്.. കോഴ്കൊട്ടെ പലിയെട്ടിവ് കെയറിൽ മരണം കാത്തു കിടക്കുന്നവർ രാവിലെ ഗോപാലകൃഷ്ണൻ സാറിന്റെ  വരവും പ്രതീക്ഷിച്ചു നോക്കിയിരിക്കുമത്രെ. ഒന്നിനുമല്ല, അദ്ദേഹത്തിന്റെ മുഖം കാണുന്നത് തന്നെ അവർക്ക് സാന്ത്വനം ആയിരുന്നു. വേദനയും മരണവും ചേർന്നിരിക്കുന്നവർക്കു സാന്നിധ്യം കൊണ്ട് സാന്ത്വനം ആകാൻ കഴിയുന്നത്‌ പോലെ നല്ല ജീവിതം വേറെയുണ്ടോ? 
നല്ല മനസിന്റെ പര്യായത്തെ ആയിരുന്നു ഞാൻ കടപ്പുറത്ത് കണ്ടത്. പക്ഷെ, അദ്ദേഹത്തിന്റെ മരണ ശേഷമാണു ഞാൻ  ശരിക്കും പരിചയപ്പെട്ടത്‌.

Friday, July 4, 2014

താഴിട്ട പ്രണയങ്ങള്‍


ഈയിടെ പാരീസില്‍ പോയപ്പോള്‍ ലോകപ്രസിദ്ധമായ ലവേഴ്സ് ബ്രിഡ്ജില്‍ പോയി. പ്രണയികളുടെ പാലം. അത്ഭുതപ്പെട്ടു. വര്‍ണരാജികളുടെ നീറക്കാഴ്ചയൊരുക്കി താഴുകള്‍ നീറയെ. സീന്‍ നദിക്കു കുറുകെ നീണ്ട പാലത്തിന്റെ കൈവരികളില്‍ തിങ്ങിനിറഞ്ഞ് വര്‍ണത്താഴുകള്‍. ശരിക്കും പ്രണയത്തിന്റെ വൈവിധ്യങ്ങള്‍ പോലെ. കാമുകീകാമുകന്മാര്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിച്ച് തങ്ങള്‍ കൊണ്ടു വന്ന താഴ് ഈ പലത്തിലെ ചങ്ങലകളില്‍ കൊളുത്തി ഒന്നിച്ച് പൂട്ടുകയാണ്. എന്നിട്ട് താക്കോല്‍ നദിയിലേക്കെറിയും. ഈ സ്ഹോലിംഗങ്ങള്‍ ഒരിക്കലും വേര്‍പിരിയരുതേ എന്ന പ്രാര്‍ഥയോടെ. താക്കോല്‍ തുരുമ്പിച്ച് ദ്രവിച്ചാലും പ്രണയബന്ധങ്ങളുടെ താഴ് മരണം വരെ പൂട്ടിക്കിടക്കട്ടെ എന്നാണ് സങ്കല്‍പം. പ്രണയിക്കുന്നവര്‍ക്ക് മാത്രമാണ് ഈ പാലം. ഹൃദയത്തില്‍ പ്രണയമുള്ളവര്‍ മാത്രം ഇറ്റലയില്‍ യാത്ര ചെയ്താല്‍ മതിയെന്ന് പണ്ട് ആന്റണ്‍ചെഖോവ് എഴുതിയത് ഓര്‍മ്മവന്നു. എന്റെ മുന്നില്‍ വച്ചും പ്രണയത്തിന്റെ താഴ് ബന്ധിക്കുന്ന കാമുകീകാമുകന്മാരെ കണ്ടു. എത്ര ആത്മാര്‍ത്ഥമായാണ് അവര്‍ ആ താക്കോല്‍ പുഴയിലേക്കെറിയുന്നത്. ഒരു താഴിനു പോലും ഇടമില്ലെന്ന് തോന്നിക്കുന്ന സ്ഥലത്തും ആയിരങ്ങള്‍ താഴിടുന്നതു കണ്ടു. അങ്ങിനെയാണല്ലോ, ഒരിച്ചിരി ഇടം കിട്ടിയാല്‍ പ്രണയം പി പറഞ്ഞതുപോലെ, കയ്പവല്ലിയായി പടരും. ആ പ്രണയപാലത്തിന്റെ മധുരസ്മരണ നിറഞ്ഞിരിക്കെ ഈയിടെ ഒരു വാര്‍ത്ത  പിടിഐ യില്‍ വന്നു. പാരീസിലെ ലൌവേഴ്സ് ബ്രിഡ്ജിന്റെ വലിയ കൈവരി തകര്‍ന്ന് നദിയില്‍ പോയി. ലക്ഷക്കണക്ക്നു  താഴുകള്‍ വെള്ളത്തില്‍ ഒലിച്ചു. വാര്‍ത്ത വായിച്ച് ഞാന്‍ ഞെട്ടി. പിന്നാലെ വന്നു പാരീസ് അധികൃതരുടെ പ്രസ്താവന: പോയ താഴുകള്‍ക്ക് പകരം പുതിയത് ഞങ്ങള്‍ തന്നെ സ്ഥാപിക്കും! പ്രണയത്താഴ്നു പകരമോ? എനിക്ക് ഒരു എത്തും പിടയും കിട്ടിയില്ല. ഒന്നു മാത്രം ഞാന്‍ മസില്‍ കുറിച്ചു: പാലം തകര്‍ന്ന വാര്‍ത്ത അവിടെ താഴിട്ടു പൂട്ടിയ ഒരു കാമുകിയും കാമുകനും കാണാതിരിക്കട്ടെ....

Monday, November 18, 2013

തൂ ജഹാം ജഹാം...ചലേഗാ..

 "തൂ ജഹാം ജഹാം ചലേഗാ...മേരാ സായാ സാത് ഹോഗാ...''” ക്രിക്കറ്റിലെ ലോകത്ഭുതത്തിനു  വേണ്ടി മ്മുടെ പ്രിയ കുയില്‍ നാദം ഒരിക്കല്‍ കൂടി പാടിയപ്പോള്‍ അത് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു  വേണ്ടി ഇന്ത്യയുണ്ടാക്കിയ ഗാമാണെന്ന് തോന്നി.  "നീ എവിടെയാണോ...അവിടെ നിഴല്‍പോലെ ഞാനുമുണ്ടാകും..'' എന്ന് പാടിയപ്പോള്‍ ലതാമങ്കേഷ്കറും സച്ചിന്റെ മുഖത്ത് തന്നെ   നോ ക്കിയിരുന്നു. ഒരിക്കലും പതറാത്ത മസും ശാന്തത പൊതിഞ്ഞ മുഖവും ലാളിത്യവും...സച്ചി ഇങ്ങിനെ  വാര്‍ത്തെടുത്തത് സംഗീതവും സാഹിത്യ സമ്പര്‍ക്കവുമാണെന്ന്ല് നാൽപതു വര്‍ഷത്തെ ജീവിതം എഴുതി വച്ചിരിക്കുന്നു. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ലതാമങ്കേഷ്കറുടെയും കിഷോറിന്റെയും റോക്ക് സംഗീതജ്ഞായ ഡയര്‍ സ്ട്രെയിറ്റിന്റെയും സംഗീതം കൃത്യമായ ഇടവേളകളില്‍ സച്ചിന്റെ ഹൃദയ നൈർമല്യത്തിനു തൊങ്ങലുകള്‍ ചേര്‍ത്തു. മുംബൈയിലെ സാഹിത്യ സഹവാസ് എന്ന കോളിനിയിലെ ജനനവും ജീവിതവും വഴിയുണ്ടയ മഹാസാഹിത്യകാരന്മാരുടെ സമ്പര്‍ക്കം ആ ജീവിതത്തില്‍ സംസ്കൃതിയുടെ ക്ഷമാര്‍ദ്ര ശീലങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കവിയും എഴുത്തുകാരനുമായ രമേഷ്ടെന്‍ഡുല്‍കര്‍ക്ക് പ്രിയപ്പെട്ട സംഗീതകാരനായിരുന്നു എസ് ഡി ബര്‍മന്‍ എന്ന സച്ചിന്‍ ദേവ് ബര്‍മന്‍. തന്റെ മകന് ആ നാമം നല്‍കുമ്പോള്‍ ഒരു സംഗീത സ്മരണ കൂടി എക്കാലത്തുമുണ്ടായി രമേഷ് ടെന്‍ഡുല്‍ക്കര്‍ക്ക്. എസ് ഡി ബര്‍മന്റെ ഗാനങ്ങള്‍ ഒതുക്കമുള്ളൊരു അന്തരീക്ഷം തീര്‍ത്ത വീട്ടില്‍നിന്ന് സച്ചിന്‍ ചെറിയ ബാറ്റുമായി പുറത്തേക്കിറങ്ങുമ്പോള്‍ കണ്ടുമുട്ടുന്നതും സംസാരിക്കുന്നതും മറാത്തിയിലെ അറിയപ്പെട്ട എഴുത്തുകാര്‍. മറാത്തി കവിതയില്‍ പുതുപാതകള്‍ തുറന്ന വിന്ദ കരന്ദികറും കഥാലോകം മാറ്റി മറിച്ച ഗംഗാധര്‍ ഗാഡ്ഗിലും കെ ജെ പുരോഹിതും അരവിന്ദ് ഗോഖലെയും മറ്റും സാഹിത്യ സഹവാസിലായിരുന്നു. ഒമ്പത് മന്ദിരങ്ങള്‍, അവയ്ക്ക് ഒമ്പത് കവിതകളുടെ പേരുകള്‍. കഥപറയുന്നവരുടെയും കവിത ചൊല്ലുന്നവരുടെയും കേദാരമായിരുന്ന സാഹിത്യ സഹവാസില്‍ നിന്ന് ലോകത്തേക്ക് പോയത് ഒരു ക്രിക്കറ്റ് കളിക്കാരാണ്. സാഹിത്യവും സംഗീതവും വളര്‍ത്തിയെടുത്ത ഉയരം കുറഞ്ഞ സച്ചിന്‍. 28 വര്‍ഷം സാഹിത്യ സഹവാസില്‍ താമസിച്ച സച്ചി നും  ഇന്നും ആ ബന്ധം വിലപ്പെട്ടതാണ്. 2012 ല്‍ ടന്ന ഓവല്‍ ടെസ്റ്റ് കാണാൻ  സാഹിത്യ സഹവാസില്‍ നിന്ന് മാധ്യമപ്രവര്‍ത്തകാനായ  രഞ്ജന്‍ രാജാധ്യക്ഷ് ഉള്‍പ്പെടെ ഒരു സംഘം എഴുത്തുകാര്‍ ചെന്നപ്പോഴും ആ സ്നേഹം തുളുംബി നിന്ന് . മറ്റു കളിക്കാര്‍ വാസ്തവത്തില്‍ ഞെട്ടി. സച്ചിന്‍ തന്നെ ആ സംഘത്തിനു  പാസുമായി പോകുന്നു, അവര്‍ക്ക് കൊടുക്കുന്നു, ഒരു മണിക്കൂറോളം അവരോടൊപ്പം ചെലവഴിക്കുന്നു. 
ചെയ്യുന്ന ഓ
രോ കാര്യത്തിലുമുള്ള ഈ വ്യത്യസ്തത കവികൂടിയായ അഛന്‍ പഠിപ്പിച്ചതാണത്രെ. തന്റെ കുട്ടി നാളെ എന്താവണമെന്ന് തീരുമാനിച്ചിട്ടില്ലാത്ത രമേഷ് ടെന്‍ഡുല്‍ക്കര്‍നിര്‍ബന്ധപൂര്‍വ്വം സച്ചിൻ പഠിപ്പിച്ച ഒരു കാര്യം വ്യക്തിസ്വാതന്ത്യ്രത്തെ കുറിച്ചായിരുന്നു. ഏത് കാര്യത്തിലും സ്വന്തമായി അഭിപ്രായമുണ്ടാകുക, തീരുമാമെടുക്കുക. മറ്റൊന്ന്, എന്ത് കേട്ടാലും പ്രകോപിതനാകാതിരിക്കുക, പ്രവൃത്തിയില്‍ തന്റെ കഴിവ് തെളിയിക്കുക. സാഹിത്യ സഹവാസിലെ കുട്ടിക്കാലത്ത് സച്ചിന്‍ തന്നെ അഛന്റെ മുന്നില്‍ വച്ച് അത് തെളിയിക്കുകയും ചെയ്തു. പ്രശസ്തമായ ഇംഗ്ളീഷ് സ്കൂളില്‍ നിന്ന് സച്ചി സാധാരണ സ്കൂളിലേക്ക് മാറ്റണമെന്ന ക്രിക്കറ്റ് അധ്യാപകന്‍ പറഞ്ഞപ്പോള്‍ സഹോദരങ്ങളോട് തീരുമാനിക്കാന്‍’ അഛന്‍ പറഞ്ഞു. അതിനു കാക്കാതെ നിമിഷങ്ങള്‍ക്കുള്ളില്‍ സച്ചിന്‍ തന്നെ പറഞ്ഞു: 'എനിക്ക് ശാരദാ വിലാസം സ്കൂളിലേക്ക് മാറണം. അവിടെയേ ഗ്രൌണ്ടുള്ളു.'’’പിന്നീടൊരിക്കല്‍ സാഹിത്യ സഹവാസില്‍ കുട്ടികള്‍ മാച്ച് ടത്തിയപ്പോള്‍ ക്യാപ്റ്റായിരുന്ന സഹോദരന്‍ സച്ചി ഓപണിംഗിന്   അയച്ചു. സ്റ്റമ്പിനോളം
മാത്രം  പൊക്കമുള്ള സച്ചി കണ്ട് എതിരാളികള്‍ കൂക്കി വിളിച്ചു. ബാറ്റിംഗ് തുടങ്ങിയപ്പോള്‍ അവര്‍ കണ്ണടച്ചു.നിശബ്ദായിനിന്ന് സച്ചിന്‍ പന്തുകള്‍ ബൌണ്ടറികളിലേക്ക് പായിച്ചു കൊണ്ടിരുന്നു.

Monday, June 24, 2013

"ഫ്രീ...ഫ്രീ...നെല്സണ്‍ മണ്ടേല''

എണ്‍പതുകളിലാണ് ചെവിയിലേക്ക് ആ മുദ്രാവാക്യങ്ങളൊക്കെ അലച്ചെത്താന്‍ തുടങ്ങിയത്. വര്‍ണവിവേചം അഥവാ അപാര്‍ത്തീഡിതിെരായ ശബ്ദങ്ങള്‍. വര്‍ഗസമരവും തൊഴിലാളിവര്‍ഗ വിപ്ളവവും. കറുത്തവരുടെ മോചത്തിായി ലോകമെങ്ങും ഉയര്‍ന്ന പ്രതിഷേധം. 1986 ല്‍ ഇറങ്ങിയ ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' ഒഡേസാ പ്രവര്‍ത്തകരുടെ ിര്‍ബന്ധത്തെ തുടര്‍ന്ന് ചെറുവട്ടൂര്‍ സ്കൂള്‍ ഗ്രൌണ്ടില്‍ കൊടും മഴയത്ത് കണ്ടു. ആ സിിമയില്‍ വളരെ ദുരൂഹമായ ശബ്ദത്തില്‍ "ഫ്രീ...ഫ്രീ...ല്‍െസണ്‍ മണ്ടേല......ഫ്രീ...ഫ്രീ...ല്‍െസണ്‍ മണ്ടേല..'' എന്ന മുദ്രവാക്യം ആവര്‍ത്തിച്ച് കേള്‍പ്പിക്കുന്നുണ്ട്. തെരുവുാടകമോ മറ്റോ ആണ് സമയത്ത് സ്ക്രീില്‍. ല്‍െസണ്‍ മണ്ടേലയുടെയും കറുത്തവര്‍ഗക്കാരുടെയും പോരാട്ടം അതിരൂക്ഷമായ കാലഘട്ടമായിരുന്നു അത്. ബഹുഭൂരിപക്ഷം ജങ്ങളും കറുത്തവരായിട്ടും വെള്ളക്കാരുടെ കിരാത ഭരണം ടക്കുന്ന ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗക്കാരുടെ സമരത്തെ ലോകമെങ്ങും പിന്തുണക്കുന്ന സന്ദേശം കൂടിയായിരുന്നു സിിമകളിലെ ചില രംഗങ്ങളും, തൃശൂര്‍ തേക്കിന്‍കാട് മൈതാിയിലും പെരുമ്പാവൂരിലും മറ്റും അവതരിപ്പിച്ച തെരുവുാടകങ്ങളും. ലോകത്താകമാം സ്വതന്ത്യ്രത്തിു വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഒരു കൂട്ടപ്പൊരിച്ചില്‍ തന്നെയായിരുന്നു 70 കളിലും, 80 കളിലും. പിന്നീടാണ് വ്യംഗ്യമായ വഴികളിലൂടെയുള്ള കീഴടക്കലുകള്‍ വന്നത്. പക്ഷെ, അക്കാലത്ത് പലവിധത്തിലുള്ള സമരങ്ങള്‍ രൂക്ഷമായിരുന്നു. അതിലേക്ക് എടുത്തുചാടിക്കാന്‍ പ്രേരിപ്പിച്ച പട്ടിണിയും ഭരണവര്‍ഗ പീഡങ്ങളും.
മണ്ടേലയ്ക്ക് ഞങ്ങളും പിന്തുണയര്‍പ്പിച്ചു. ഞങ്ങളുടെ ലോക്കല്‍ സെക്രട്ടറി പുഞ്ചയില്‍ ാണു ജോര്‍ജ് ബുഷി 'വെല്ലുവിളിച്ച' പോലെയല്ല, കെട്ടോ. ലോകത്തിന്റെ ഏതോ മൂലയില്‍ കിടക്കുന്ന ഒരു രാജ്യത്തെ പോരാട്ടത്തിു മാസികമായി പിന്തുണയര്‍പ്പിക്കുന്നതിലൂടെ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ അറിയാതെ ഒരു സാര്‍വദേശീയതാ സങ്കല്‍പത്തിന്റെ പടികള്‍ കയറുകയായിരുന്നു.
27 വര്‍ഷം ദക്ഷിണാഫ്രിക്കയിലെ ജയിലില്‍ കിടന്ന് അാക്രമികമായ സമരം ടത്തി കറുത്തവരെ 94 ല്‍ വിജയത്തിലെത്തിച്ച മണ്ടേല അവിടെ അധികാരത്തിലെത്തി. കേവലം അഞ്ച് വര്‍ഷം. അദ്ദേഹം മാറിക്കൊടുത്തു. അടുത്ത തലമുറക്ക്. അധികാരത്തിലിരിക്കെ താന്‍ കിടന്ന ജയില്‍ സന്ദര്‍ശിച്ച ചിത്രം ലോകത്തെ എല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചു. ഞാന്‍ അത് വെട്ടി സൂക്ഷിച്ചു. ജയിലില്‍ സന്ദര്‍ശത്തിിടെ അദ്ദേഹം ടത്തിയ പ്രസംഗത്തിലും ചോരചിന്നാതെ ടത്തിയ ദീര്‍ഘസമരത്തെ കുറിച്ചു പറഞ്ഞു. മാത്രമല്ല, ബെഞ്ചമിന്‍ മൊളോയിസി അുസ്മരിച്ചു. ജസഞ്ചയങ്ങളാണ് മണ്ടേലക്കൊപ്പം ിന്നത്. പക്ഷെ, ആ ജാവലിക്കു പിന്നില്‍ ിന്നും മുഴങ്ങിക്കേട്ട കവിതകള്‍ അഹിംസയുടേതായിരുന്നില്ല. മണ്ടേലയുടെ അഹിംസാ സമരത്തിലേക്ക് ജങ്ങള്‍ ഒഴുകിയെത്തിയതിു പിന്നില്‍ ചില ഹിംസാ സമരങ്ങളുമുണ്ട്. ബെഞ്ചമിന്‍ ഇവര്‍ക്കൊപ്പമായിരുന്നു. ബെഞ്ചമിന്‍ മൊളോയിസിന്റെ വരികള്‍ കറുത്തവര്‍ഗക്കാരെ എത്രമാത്രം ആഴത്തില്‍ സ്വാധീിച്ചുവെന്നതു മാത്രമല്ല, എത്ര വൈകാരികമായിരുന്നു ആ സ്വാധീമെന്നതാണ് കൂടുതല്‍ പ്രസക്തം. ചിരിച്ചുകൊണ്ട്, തല ഉയര്‍ത്തിയാണ് 1985 ഒക്ടോബര്‍ 18 ് മൊളോയ്സ് തൂക്കുമരത്തിലേറിയത്. അപ്പാര്‍ത്തീഡിതിെരായ പോരാട്ടത്തില്‍ വെള്ളക്കാരായ പൊലീസ് ഓഫീസറെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. വാസ്തവത്തില്‍ അതില്‍ മൊളോയ്സ് പ്രതിയായിരുന്നില്ല. വെള്ളക്കാര്‍ക്ക് ശിപ്പിക്കേണ്ടിയിരുന്നത് ബെഞ്ചമിന്‍ മൊളോയ്സ് എന്ന കവിയെ ആയിരുന്നു. കാരണം, അത്ര ശല്യമായിരുന്നു ഓരോ വാക്കും. ഒരിക്കല്‍ മണ്ടേല തന്നെ പാടുകയുണ്ടായി പ്രസിദ്ധമായ ആ കവിതാ ശകലം:
"I am proud to be what i am
The storm of oppression will be followed
By the rain of my blood
I am proud to give my life
My one solitary life."

മണ്ടേല മരണാസന്നനായി  കിടക്കുമ്പോള്‍ കാല്‍ൂറ്റാണ്ടു മുമ്പുള്ള ചില രംഗങ്ങള്‍ ഓര്‍ത്തെടുത്തുവെന്നു മാത്രം. മ്മുടെ മസിലെങ്കിലും മണ്ടേല മരിക്കാതിരിക്കട്ടെ...

Thursday, April 18, 2013

ശീലാന്തികള്‍ പൊഴിച്ച സംഗീതം...


കുട്ടികള്‍ നാട്ടില്‍ ചെല്ലുമ്പോള്‍ സന്ധ്യക്ക് കാണുന്ന ചെറിയ മുപ്ളിയം വണ്ടുകളെ കണ്ട് ഭയക്കാറുള്ളത് ഒരു പ്രശ്നം തന്നെയായിരുന്നു. ഒരു വലിയ ഉറുമ്പിന്റെ വലിപ്പമേ ഇവയ്ക്കുള്ളു. അരിച്ചരിച്ച് വീടിന്റെ സര്‍വഇടങ്ങളിലും സ്ഥാനം പിടിക്കും. മറ്റുപദ്രവങ്ങളൊന്നുമില്ല. ഇന്നും ഗ്രാമന്തരീക്ഷം കാത്തു സൂക്ഷിക്കുന്ന കുറ്റിലഞ്ഞി എന്ന എന്റെ ഗ്രാമത്തിലേക്ക് പോകുന്നുവെന്ന് കേള്‍ക്കുമ്പോഴേ കുട്ടികളെയും അവരുടെ അമ്മയെയും പേടിപ്പെടുത്തുന്നത് ഈ ഓര്‍മ്മകളാണ്. എട്ടുകാലി, പഴതാര, തേനീച്ച, കൂറാന്‍ എന്നു വിളിക്കുന്ന പാറ്റ, തലങ്ങും വിലങ്ങും പായുന്ന കൊച്ചെലികള്‍...തുടങ്ങി ഞങ്ങളുടെ കുട്ടിക്കാല കൂട്ടുകാരെല്ലാം ഇവര്‍ക്ക് ഭയപ്പെടുത്തുന്ന ജീവികളാണ്. ഭീമാകാരന്മാരായ വണ്ടുകളോടൊപ്പം, അവയുടെ സംഗീതം പൊഴിക്കുന്ന യാത്രകള്‍ക്കൊപ്പം കഴിച്ചുകൂട്ടിയ പ്രഭാതങ്ങളുടെ കഥകള്‍ ഇവരോട് പറഞ്ഞിട്ടില്ല, മനപ്പൂര്‍വമാണ്. 
തൃക്ക ക്ഷേത്രത്തിന്റെ ഒരു പട്ടികപോലും കരിവണ്ടുകള്‍ തുളക്കാത്തതായി ഉണ്ടായിരുന്നില്ല. കരിവീട്ടിക്കാതലനോടുപോലും അരക്കൈ നോക്കാറുള്ള കൂറ്റന്‍ വണ്ടുകളുടെ ശക്തിയെത്രയെന്ന് അന്ന് ചിന്തിച്ചിട്ടുണ്ട്. ഇന്ന് മരപ്പണിക്കാര്‍ 'ഡ്രില്‍' ഉപയോഗിച്ച് മരം തുളക്കുന്നതുപോലെ വമ്പന്‍ ത്ലാനുകള്‍ പോലും തുളച്ച് മറുകണ്ടം ചാടുന്നത് വണ്ടുകള്‍ക്ക് വിനോദമായിരുന്നുവോ? കുന്നിന്‍മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന പുരാതന ക്ഷേത്രം ഏതാണ്ട് മൃതപ്രായമായ കാലത്തെ ഓര്‍മ്മകള്‍ക്ക് പക്കവാദ്യമാണ് ഈ വണ്ടുകളുടെ മൂളിച്ച. ചെറിയൊരു ഹെലികോപ്ടര്‍ വരുന്നതുപോലെ തോന്നും ഇവ പറന്ന് അടുത്തേക്കു വരുന്നതു കാണുമ്പോള്‍. അടുത്തെത്തുമ്പോള്‍ ഒന്നു തട്ടുകയോ കൈ വച്ചുകൊടുക്കുകയോ ചെയ്താല്‍ അത് ദിശമാറി സഞ്ചരിച്ചുകൊള്ളും. ഒന്നിന്റെ പിന്നോരത്ത് മറ്റൊന്നിരുന്ന് പറക്കുന്നത് കാണാറുണ്ട്. അന്ന് അതിന്റെ രഹസ്യം മനസിലായിരുന്നില്ല. കഴകത്തിനായി ദിവസവുമുള്ള ക്ഷേത്രവാസത്തിനിടെ കിട്ടിയ ഒരു ബോധോദയം പോലെ ഒരു ദിവസം തിരിച്ചറിഞ്ഞു, പ്രണയാതുരമായ അവയുടെ വേഴ്ചാ യാത്രകളെ കുറിച്ച്. ആണ്‍ വണ്ട് ചെറുതും ശക്തിയുള്ളതും പെണ്‍വണ്ടാകട്ടെ കറുത്ത് തടിച്ചതും. 
ചളിപിടിച്ച് മഞ്ഞച്ച ശ്രീകോവിലിന്റെ ചുവരുകളില്‍ പോലും അശ്ളീലചുവയുള്ള വാചകങ്ങള്‍ കരികൊണ്ട് എഴുതിയിരുന്നു. ആരാണ്, എന്തിനാണ്, എപ്പോഴാണ് ഇതൊക്കെ എഴുതുന്നതെന്ന് അറിയില്ല. ഇവര്‍ക്കൊന്നും ഭയമില്ലേ എന്നു തോന്നിയിട്ടുണ്ട്. രാവിലെ പൂജകഴിഞ്ഞാല്‍ ആ പരിസരത്തേക്ക് കടക്കാന്‍ പലര്‍ക്കും പേടിയായിരുന്നു. അത്രമാത്രം കെട്ടുകഥകളാണ് കുട്ടികളോടു പോലും ആ പരിസരത്തെ കുറിച്ച് പറഞ്ഞിരുന്നത്. മുടിഞ്ഞ് കിടന്ന ആ ശിവക്ഷേത്രത്തിന്റെ വശത്തുള്ള ആഴം അളക്കാന്‍ കഴിയാത്ത കിണറിന്റെ ഓരങ്ങളില്‍ മുന്തിയ ഇനം പാമ്പുറകള്‍ ധാരാളം കണ്ടിട്ടുണ്ട്. കദളിക്കാടുകള്‍ നിറഞ്ഞ കുന്നില്‍ നിറുകയില്‍ ക്ഷേത്രം മാത്രമായിരുന്നു കാഴ്ച. പിന്നീട് കദളികാടുകള്‍ മറഞ്ഞു, റബ്ബര്‍ മരങ്ങള്‍ പൊങ്ങി. വണ്ടുകള്‍ മൂളിപ്പാടി തുളച്ച ശീലാന്തികളും കഴുക്കോലുകളും അപ്രത്യക്ഷമായി. കോണ്‍ക്രീറ്റ് സമുച്ചയമാണുള്ളത്. ചുവരെഴുത്തുമില്ല, പടം പൊഴിക്കാന്‍ പാമ്പുമില്ല. മനുഷ്യന്റെ മനസിലുണ്ടായ മാറ്റം ആ കുന്നിലും പ്രതിഫലിച്ചു.
അന്ന് കണ്ട കൂറ്റന്‍ വണ്ടുകള്‍ വംശനാശം വന്നിട്ടുണ്ടാകുമോ? അറിയില്ല, പക്ഷെ, മുപ്ളിയം വണ്ടുകളാണ് ഇന്ന് വാഴുന്നത്. നാളെ കുട്ടികള്‍ വലുതാകുമ്പോള്‍ ഉറപ്പായിട്ടും പറയും മുപ്ളിയം വണ്ടുകളെന്ന ഭീകരന്‍മാരെകുറിച്ച്. അതങ്ങിനെയാണ്, ഓരോരോ കാലഘട്ടത്തില്‍ ഭയമുണ്ടാക്കുന്നത് ഓരോന്നാണ്. 
ഇങ്ങിനെ ഭയമൊക്കെയുണ്ടെങ്കിലും ആ ഗ്രാമത്തിലെ വീട്ടിലേക്ക് പോകേണ്ട എന്ന് ഒരിക്കലും അവര്‍ പറഞ്ഞിട്ടില്ല....