"തൂ ജഹാം ജഹാം ചലേഗാ...മേരാ സായാ സാത് ഹോഗാ...''” ക്രിക്കറ്റിലെ ലോകത്ഭുതത്തിനു വേണ്ടി മ്മുടെ പ്രിയ കുയില്‍ നാദം ഒരിക്കല്‍ കൂടി പാടിയപ്പോള്‍ അത് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു വേണ്ടി ഇന്ത്യയുണ്ടാക്കിയ ഗാനമാണെന്ന് തോന്നി. "നീ എവിടെയാണോ...അവിടെ നിഴല്‍പോലെ ഞാനുമുണ്ടാകും..'' എന്ന് പാടിയപ്പോള്‍ ലതാമങ്കേഷ്കറും സച്ചിന്റെ മുഖത്ത് തന്നെ നോ ക്കിയിരുന്നു. ഒരിക്കലും പതറാത്ത മനസും ശാന്തത പൊതിഞ്ഞ മുഖവും ലാളിത്യവും...സച്ചിൻ ഇങ്ങിനെ വാര്‍ത്തെടുത്തത് സംഗീതവും സാഹിത്യ സമ്പര്‍ക്കവുമാണെന്ന്ല് നാൽപതു വര്‍ഷത്തെ ജീവിതം എഴുതി വച്ചിരിക്കുന്നു. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ലതാമങ്കേഷ്കറുടെയും കിഷോറിന്റെയും റോക്ക് സംഗീതജ്ഞായ ഡയര്‍ സ്ട്രെയിറ്റിന്റെയും സംഗീതം കൃത്യമായ ഇടവേളകളില്‍ സച്ചിന്റെ ഹൃദയ നൈർമല്യത്തിനു തൊങ്ങലുകള്‍ ചേര്‍ത്തു. മുംബൈയിലെ സാഹിത്യ സഹവാസ് എന്ന കോളിനിയിലെ ജനനവും ജീവിതവും വഴിയുണ്ടയ മഹാസാഹിത്യകാരന്മാരുടെ സമ്പര്‍ക്കം ആ ജീവിതത്തില്‍ സംസ്കൃതിയുടെ ക്ഷമാര്‍ദ്ര ശീലങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കവിയും എഴുത്തുകാരനുമായ രമേഷ്ടെന്‍ഡുല്‍കര്‍ക്ക് പ്രിയപ്പെട്ട സംഗീതകാരനായിരുന്നു എസ് ഡി ബര്‍മന്‍ എന്ന സച്ചിന്‍ ദേവ് ബര്‍മന്‍. തന്റെ മകന് ആ നാമം നല്‍കുമ്പോള്‍ ഒരു സംഗീത സ്മരണ കൂടി എക്കാലത്തുമുണ്ടായി രമേഷ് ടെന്‍ഡുല്‍ക്കര്‍ക്ക്. എസ് ഡി ബര്‍മന്റെ ഗാനങ്ങള്‍ ഒതുക്കമുള്ളൊരു അന്തരീക്ഷം തീര്‍ത്ത വീട്ടില്‍നിന്ന് സച്ചിന്‍ ചെറിയ ബാറ്റുമായി പുറത്തേക്കിറങ്ങുമ്പോള്‍ കണ്ടുമുട്ടുന്നതും സംസാരിക്കുന്നതും മറാത്തിയിലെ അറിയപ്പെട്ട എഴുത്തുകാര്‍. മറാത്തി കവിതയില്‍ പുതുപാതകള്‍ തുറന്ന വിന്ദ കരന്ദികറും കഥാലോകം മാറ്റി മറിച്ച ഗംഗാധര്‍ ഗാഡ്ഗിലും കെ ജെ പുരോഹിതും അരവിന്ദ് ഗോഖലെയും മറ്റും സാഹിത്യ സഹവാസിലായിരുന്നു. ഒമ്പത് മന്ദിരങ്ങള്‍, അവയ്ക്ക് ഒമ്പത് കവിതകളുടെ പേരുകള്‍. കഥപറയുന്നവരുടെയും കവിത ചൊല്ലുന്നവരുടെയും കേദാരമായിരുന്ന സാഹിത്യ സഹവാസില്‍ നിന്ന് ലോകത്തേക്ക് പോയത് ഒരു ക്രിക്കറ്റ് കളിക്കാരാണ്. സാഹിത്യവും സംഗീതവും വളര്‍ത്തിയെടുത്ത ഉയരം കുറഞ്ഞ സച്ചിന്‍. 28 വര്‍ഷം സാഹിത്യ സഹവാസില്‍ താമസിച്ച സച്ചി നും ഇന്നും ആ ബന്ധം വിലപ്പെട്ടതാണ്. 2012 ല്‍ നടന്ന ഓവല്‍ ടെസ്റ്റ് കാണാൻ സാഹിത്യ സഹവാസില്‍ നിന്ന് മാധ്യമപ്രവര്‍ത്തകാനായ രഞ്ജന്‍ രാജാധ്യക്ഷ് ഉള്‍പ്പെടെ ഒരു സംഘം എഴുത്തുകാര്‍ ചെന്നപ്പോഴും ആ സ്നേഹം തുളുംബി നിന്ന് . മറ്റു കളിക്കാര്‍ വാസ്തവത്തില്‍ ഞെട്ടി. സച്ചിന്‍ തന്നെ ആ സംഘത്തിനു പാസുമായി പോകുന്നു, അവര്‍ക്ക് കൊടുക്കുന്നു, ഒരു മണിക്കൂറോളം അവരോടൊപ്പം ചെലവഴിക്കുന്നു.
ചെയ്യുന്ന ഓ
രോ കാര്യത്തിലുമുള്ള ഈ വ്യത്യസ്തത കവികൂടിയായ അഛന്‍ പഠിപ്പിച്ചതാണത്രെ. തന്റെ കുട്ടി നാളെ എന്താവണമെന്ന് തീരുമാനിച്ചിട്ടില്ലാത്ത രമേഷ് ടെന്‍ഡുല്‍ക്കര്‍നിര്‍ബന്ധപൂര്‍വ്വം സച്ചിൻ പഠിപ്പിച്ച ഒരു കാര്യം വ്യക്തിസ്വാതന്ത്യ്രത്തെ കുറിച്ചായിരുന്നു. ഏത് കാര്യത്തിലും സ്വന്തമായി അഭിപ്രായമുണ്ടാകുക, തീരുമാനമെടുക്കുക. മറ്റൊന്ന്, എന്ത് കേട്ടാലും പ്രകോപിതനാകാതിരിക്കുക, പ്രവൃത്തിയില്‍ തന്റെ കഴിവ് തെളിയിക്കുക. സാഹിത്യ സഹവാസിലെ കുട്ടിക്കാലത്ത് സച്ചിന്‍ തന്നെ അഛന്റെ മുന്നില്‍ വച്ച് അത് തെളിയിക്കുകയും ചെയ്തു. പ്രശസ്തമായ ഇംഗ്ളീഷ് സ്കൂളില്‍ നിന്ന് സച്ചി സാധാരണ സ്കൂളിലേക്ക് മാറ്റണമെന്ന ക്രിക്കറ്റ് അധ്യാപകന്‍ പറഞ്ഞപ്പോള്‍ സഹോദരങ്ങളോട് തീരുമാനിക്കാന്‍’ അഛന്‍ പറഞ്ഞു. അതിനു കാക്കാതെ നിമിഷങ്ങള്‍ക്കുള്ളില്‍ സച്ചിന്‍ തന്നെ പറഞ്ഞു: 'എനിക്ക് ശാരദാ വിലാസം സ്കൂളിലേക്ക് മാറണം. അവിടെയേ ഗ്രൌണ്ടുള്ളു.'’’പിന്നീടൊരിക്കല്‍ സാഹിത്യ സഹവാസില്‍ കുട്ടികള്‍ മാച്ച് നടത്തിയപ്പോള്‍ ക്യാപ്റ്റായിരുന്ന സഹോദരന്‍ സച്ചി ഓപണിംഗിന് അയച്ചു. സ്റ്റമ്പിനോളം
മാത്രം പൊക്കമുള്ള സച്ചി കണ്ട് എതിരാളികള്‍ കൂക്കി വിളിച്ചു. ബാറ്റിംഗ് തുടങ്ങിയപ്പോള്‍ അവര്‍ കണ്ണടച്ചു.നിശബ്ദായിനിന്ന് സച്ചിന്‍ പന്തുകള്‍ ബൌണ്ടറികളിലേക്ക് പായിച്ചു കൊണ്ടിരുന്നു.