Thursday, July 14, 2016

യു എസ് സ്കൂപ്പ്...1
-------------------
സ്കുൾ മുറ്റത്തെ
മുന്തിരിവള്ളികൾ
>>>>>>>
ഇത് കാലിഫോർണിയ സ്റ്റേറ്റിലെ പെറ്റലുമ എന്ന സ്ഥലത്തുള്ള ഒരു സെകണ്ടറി സ്കൂൾ ആണ്, കെനിൽവർത്ത്. ഞങ്ങൾ താമസിച്ച വീടിനു തൊട്ടുമുന്നിൽ. അതിമനോഹരമാണ് കാമ്പസ്. സ്കൂൾ കൊമ്ബൌണ്ട് കഴിഞ്ഞാൽ  ഒരു ഫാം. അവിടെ ഒരു മുന്തിരി തോട്ടമുണ്ട്. നമ്മുടെ സോളമന്റെ തോട്ടത്തിന്റെ അത്രയൊന്നും വരില്ല. പക്ഷെ, ഉള്ളതു മൂടൽമഞ്ഞ് പൊതിഞ്ഞത് പോലുള്ള പച്ച പടർന്നതാണ്.
ഏതായാലും ഞാൻ ഭാര്യയോട്‌ പറഞ്ഞുനോക്കി; അതികാലത്ത്‌ എഴുന്നേറ്റു നമുക്ക്  മുന്തിരിത്തോട്ടത്തിൽ പോയി മുന്തിരിവള്ളി തളിർത്ത്‌ പൂവിട്ടോ എന്ന്  നോക്കാം, അവിടെ വച്ച് ഞാൻ നിനക്ക് എന്തെങ്കിലും തരാം,   എന്നൊക്കെ. തല്ക്കാലം ഒന്നും   അങ്ങോട്ട്‌ എടുക്കുന്നില്ല   എന്ന് പറഞ്ഞു.
ഓക്കേ. അമേരിക്കയാണ്, ഒന്നും നിർബന്ധിച്ചു കൂടാ. ആരുടെ കാര്യത്തിലും ഇടപെടാനും പാടില്ല. അത് ഇനി, ഭാര്യ ആയാലും മക്കളായാലും. ഒറ്റ ഫോണിൽ ഒരു പരാതി മതി, പ്രതി അകത്താകും.
അത് പോട്ടെ, നമ്മുടെ നാട്ടിൽ സ്കൂൾ തുറക്കുന്നതും പ്രവേശനോൽസവവും മറ്റും കണ്ടപ്പോൾ ഓർത്തുപോയതാണ്, ആ സ്കൂളിന്റെ കാര്യം. തണുപ്പ് ആണെങ്കിലും അവിടെയുള്ള ദിവസങ്ങളിലൊക്കെ രാവിലെ പുറത്തിറങ്ങി നിൽക്കാറുണ്ട്. അപ്പോൾ, കുട്ടികളും, അധ്യാപകരും ഒക്കെ വരുന്ന സമയം. ഒരു ഏഴര മണി. പെട്ടെന്നൊരു ട്രാഫിക് ബ്ലോക് ആണ് സ്കുളിന്റെ മുന്നിൽ, എന്നും.  കാറുകൾ ചീറിപാഞ്ഞ്‌ വന്ന് കുട്ടികളെ ഇറക്കുന്നതാണ് രംഗം. ഒക്കെ അമ്മമാരാണ്, വണ്ടി ഓടിക്കുന്നതും, ജാകറ്റും ബാഗും തുക്കി  കൊടുത്ത് കുട്ടികളെ  ഓടിച്ചു കയറ്റുന്നതും....ഒക്കെ. 60 ശതമാനം കുട്ടികളെയും കാറിൽ കൊണ്ടാക്കുകയാണ്. അടുത്തുള്ളവർ നടന്നു വരും. ബാക്കി മാത്രം സ്കുൾ ബസിൽ.
രാവിലെ ആദ്യ പിരീഡു കായികം ആണു. കാരണം, തണുപ്പാണ്. ഒന്ന് വാം അപ്പ്‌ ചെയ്ത ശേഷമേ ക്ലാസിൽ ഇരുത്തി പഠിപ്പിക്കു. അതും, കമ്പ്യൂട്ടറിൽ അവരെക്കൊണ്ടു ഓരോന്നു ചെയയിക്കുകയാണ്. ചോദ്യം ചെയ്യൽ, റ്റെസ്റ്റ്പപെർ, ഇമ്പോസിഷൻ ...ഇത്യാതി കർമങ്ങൾ ഒന്നും ഇല്ല. കാര്യമായ പരീക്ഷ തന്നെ വലിയ ക്ലാസുകളിലെ ഉള്ളു.
ഒരു ഞായറാഴ്ച, രാവിലെ തന്നെ സ്കൂളിൽ നിന്നും തട്ടും മുട്ടും കേൾക്കുന്നു. പോയി നോക്കി. കാമ്പസ്സിന്റെ ചുമതല ഉള്ള ഒന്ന് രണ്ടു അധ്യാപകരും, കുറെ കുട്ടികളും എത്തിയിരിക്കുന്നു. പൊളിഞ്ഞു പോയ മേശയും അലമാരയും മറ്റും അറ്റകുറ്റ പണി നടത്തുകയാണ്. എല്ലാം, യന്ത്രങ്ങൾ കൊണ്ട് ചെയ്യുന്നു. കുട്ടികളെ  മരപ്പണി ഉൾപ്പെടെ എല്ലാ പണിയും പഠിപ്പിച്ചിട്ടുണ്ട്. ഓരോ ആഴ്ചയും കുട്ടികൾ മാറും,  എന്തെങ്കിലുമൊക്കെ പണിയും ഉണ്ടാകും. എല്ലാം സ്വയം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. ഈ പണിയൊക്കെ ഒരു കൂലിക്കാരനെ കൊണ്ട് ചെയ്യിച്ചാൽ താമസിയാതെ സ്കുൾ പൂട്ടും, അതാ കൂലി. അത് അവിടെ തൊഴിലിനുള്ള പ്രതിഫലം മഹത്തായത്‌കൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കണ്ട,
ഇത്തരം പണിക്കു അമേരികയിൽ  ആളില്ലാത്തത് കൊണ്ടാണ്.
ഏതായാലും കുട്ടികൾ എല്ലാ പണിയും പഠിക്കും എന്നത് വലിയകാര്യം, ജോലി ചെയ്യാനുള്ള സന്നദ്ധതയും കൂടുമല്ലോ. കാരണം ഒരു പണിയും ചെയാതെ തിന്നു കൊഴുത്ത തലമുറകളാണ് ഉണ്ടായിരുന്നതും, ഇപ്പോഴുള്ളതും. അപ്പൊ, സ്കുളിനെ കുറിച്ച് ഒരുമതിപ്പ് തോന്നി. നമ്മൾ അമേരിക്കയെ എപ്പോഴും കുറ്റം പറയുമെങ്കിലും കണ്ട കാര്യം മറച്ചു വയ്കേണ്ടതില്ലല്ലോ. മാത്രമല്ല, ഇത് സർകാർ സ്കുളണു. അവിടെ, 12 വരെ സർകാർ സൗജന്യമായി പഠിപ്പിക്കും. അത്രയെങ്കിലും അവർ പഠിക്കട്ടെ എന്ന് വച്ചാണ്. കാരണം, ബഹുഭുരിപക്ഷം അമേരിക്കൻ വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസ് ഡ്രോപ്പ് ഔട്ട്‌ ആണു. മിടുക്കന്മാർക്ക്‌ അത് മതി, നമ്മുടെ സകർ ബര്ഗിനെ പോലെ. പക്ഷെ, എല്ലാവരും സകർ ആവില്ലല്ലോ. അതുകൊണ്ട്, സൂപർ മാർകറ്റ്‌, ഡ്രൈവിംഗ്, ടുരിസ്റ്റ് ഗൈഡ് എന്നിങ്ങനെ എന്തെങ്കിലും പണിക്കു പോകും, ആണും പെണ്ണും.
ഇത്രയും പറഞ്ഞത് വസ്തുതയാണ്, അത് കൊണ്ട് ഇനി പറയാൻ പോകുന്നതും.
 കേനിൽവർത്തു സ്കുളിന്റെ ഓരത്തുള്ള മുന്തിരി തോട്ടത്തെ കുറിച് ഞാൻ നേരത്തെ പറഞ്ഞത് ഓർമയുണ്ടാകും. ആ മുന്തിരി തോട്ടത്തിന്റെ ഭാഗത്ത് കൂടി വാക്ക് വേ ഉണ്ട്. നടപ്പ് അവരുടെ ഒരു ശീലമാണല്ലോ. ഏതെങ്കിലും സമയത്ത് അവർ നടന്നിരിക്കും. ഇത് ഓരോ റെസിഡെൻസ്യൽ മേഖലകളിലും ഉണ്ടാകും, അഞ്ചും ആറും മൈൽ ദൂരത്തിൽ. നല്ല ഹരിതാഭമാർന്ന ഓരങ്ങൾ. കെനിൽവർത്ത് സ്കുളിനു സമീപത്തുള്ള നടപ്പാതയിൽ കൂടി നടക്കാൻ ഇറങ്ങിയപ്പോൾ ആ ഭാഗത്ത്‌ വച്ച് ഒരുപ്രായമായ സ്ത്രീ തടഞ്ഞു. ഒരു ഉച്ച സമയം. ഏതാനും കുട്ടികൾ പുറത്തുണ്ട്, ബാക്കി ക്ലാസിലും. മറ്റൊരു നടപ്പാത ചൂണ്ടി കാട്ടിയിട്ട് പരഞ്ഞു: 'ഞങ്ങൾ ഒക്കെ അതുവഴി ആണ് നടക്കാറുള്ളത്. ഇത് വഴി അത്ര നല്ലതല്ല. പ്രത്യേകിച്ചും സ്കുൾ ഉള്ള ദിവസം..' ശരി, എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി.
പക്ഷെ, പോകണ്ട എന്ന് പറയുന്നിടത്ത് ആണല്ലൊ നാം പോകേണ്ടത്.
മറ്റൊരുദിവസം, എന്നെ തടഞ്ഞ മദാമ്മ ചേച്ചി അവരുടെ ഉമ്മറത്ത്‌ ഇല്ലെന്നു ഉറപ്പുവരുത്തി. എന്നിട്ട് മുന്തിരി വള്ളികൾ തളിർത്ത്‌ പുവിടുന്ന ഭാഗത്തേക്ക്‌ നടപ്പാതയിലൂടെ നടന്നു.
പന്പോ, പട്ടിയോ ഒന്നും ഇല്ലാത്ത സ്ഥലമാണ്‌, പിന്നെന്തായിരിക്കും?
ഇളം നിറത്തിലും, കടും നിറത്തിലും പടർന്ന മുന്തിരി തോട്ടത്തിലേക്ക് ഞാൻ അടുത്തു. കിടങ്ങുകളും, ഇടുക്കുകളും, ഉപയോഗിക്കാത്ത ഓടകളും ഇടയ്ക്കിടെ ഉണ്ടെന്നു ദൂരെ നിന്ന് തന്നെ ഞാൻ കണ്ടു. കുറച്ചു കൂടി അടുത്തേക്ക് ചെന്നപ്പോൾ മദാമ്മ മാടം പറഞ്ഞതിന്റെ ഗൌരവം മനസിലായി. കിടങ്ങുകൾക്ക് മുകളിൽ ഊരിയ സ്പോർട്സ്‌
യുണിഫൊമുകൾ,  ഷുസുകൾ...ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും. ഞരക്കങ്ങൾ. സീൽക്കാരങ്ങൾ....
ഞാൻ തിരിച്ചു നടന്നു. മുന്തിരിവള്ളികൾ പൂത്തുതളിർത്ത്‌ തന്നെ നിൽക്കട്ടെ. അല്ലാതെ, ഞാൻ എന്ത് ചെയ്യാൻ?
കേനിൽവർത്തു സ്കുളിൽ മാത്രമുള്ള ഒരു പ്രശ്നമല്ല, അത്, ഒട്ടുoമിക്ക സ്കൂളിലും അതാണ് സ്ഥിതി. അമേരിക നേരിടുന്ന വലിയൊരു പ്രതിസന്ധിയുടെ സാന്പിൾ കാഴ്ചയാണ് അതെന്നു, അന്വേഷിച്ചപോൾ മനസിലായി. അച്ഛനെ ചോദിച്ചാൽ, അമ്മയെ ചോദിച്ചാൽ, പൂർവികരെ ചോദിച്ചാൽ....തെക്കും വടക്കും പടിഞ്ഞാറും ചൂണ്ടേണ്ട ഗതികേടിലാണ് പുത്തൻ തലമുറകൾ. മനസിലായില്ല അല്ലെ? അടുത്തലക്കം അതാകാം.

No comments: