കൂര്‍ത്ത് കറുത്ത കെട്ടില്‍
പതികാലത്തിന്റെ
ചെറു മധുരം.
നിമ്നോന്നതങ്ങളിലെ
നേര്‍കോലില്‍
വികാരത്തിന്റെ ണ കാരം,
കാലം കത്തി കയറി.
ഏറ്റിച്ചുരുക്കുമ്പോള്‍
വരിഞ്ഞു മുറുകി
കൂറുകള്‍ മാറി മറിഞ്ഞു.
പഞ്ചാരി, ചമ്പ!
ധി മികാരത്തിന്റെ
നെറുകയില്‍
ഒരു തുള്ളി വിയര്‍പ്പ്
ഇരുകിടയില്‍ കുഴമറി
വേഗം തേടി!
തോല്‍പ്പകര്‍ച്ചയില്‍
നിലാവ് ആടയുരിഞ്ഞു
ഗോപുരസമുച്ചയം!
കയ്യും കോലും തിരിച്ചറിയില്ല
മൂന്നിരട്ടി കൊട്ടിക്കയറി
പെരുക്കി മതി മറന്നു
വാനില്‍ പൂക്കില..
കൂട്ടപ്പൊരിച്ചില്‍
No comments:
Post a Comment